പ്ലസ് വണ്‍ സീറ്റ് ക്ഷാമം: താത്കാലിക ബാച്ചുകള്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി.

സീറ്റ് ക്ഷാമമുള്ള ജില്ലകളില്‍ പ്ലസ് വണ്ണിന് താത്കാലിക ബാച്ചുകള്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ. നിയമസഭയില്‍ ധനാഭ്യർഥന ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.

പ്ലസ് വണ് ഇംപ്രൂവ്മെന്റ് പരീക്ഷ സെപ്റ്റംബർ, ഒക്ടോബർ മാസത്തേക്ക് മാറ്റാൻ തീരുമാനിച്ചു. കുട്ടികളുടെയും രക്ഷിതാക്കളുടെയും അഭ്യർഥന മാനിച്ചാണ് തീരുമാനം.

സെക്കൻഡറി തലം വരെ വിദ്യാഭ്യാസ ഗുണനിലവാരം വർധിപ്പിക്കുന്നതിനുള്ള പുതിയ ആശയങ്ങളും നടപടികളുമുണ്ടാകും. കുട്ടികള്‍ക്ക് നന്മകള്‍ പറഞ്ഞു കൊടുക്കുന്നത് പഠനത്തിന്റെ ഭാഗമാക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കും.
Previous Post Next Post