സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ഏഴ് വയസുകാരൻ മരിച്ചു.

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച്‌ ഒരു മരണം കൂടി. മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ ഏഴുവയസുകാരനാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.ഇതോടെ ഈ വർഷം സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച്‌ മരിച്ചവരുടെ എണ്ണം നാലായി. അതേസമയം, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിപ സ്ഥിരീകരിച്ച്‌ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്.
Previous Post Next Post