2027-ലെ സെൻസസിന്റെ ഭാഗമായുള്ള 'സെല്‍ഫ് എന്യുമറേഷൻ' നടപടികള്‍ക്ക് നാളെ തുടക്കമാകും. ഔദ്യോഗിക സെൻസസ് പോർട്ടല്‍ വഴി അടുത്ത 15 ദിവസത്തേക്ക് കുടുംബാംഗങ്ങളുടെ വിവരങ്ങള്‍ നേരിട്ട് രേഖപ്പെടുത്താൻ അവസരമുണ്ട്.സെൻസസ് ചരിത്രത്തില്‍ ആദ്യമായാണ് പൂർണ്ണമായും ഡിജിറ്റല്‍ സംവിധാനത്തിലൂടെ വിവരങ്ങള്‍ സമർപ്പിക്കാൻ അവസരം ഒരുക്കുന്നത്. ഓണ്‍ലൈനായി വിവരങ്ങള്‍ നല്‍കാൻ കഴിയാത്തവർക്ക്, ജൂലൈ 1 മുതല്‍ 30 വരെ വീടുകളിലെത്തുന്ന എന്യൂമറേറ്റർമാർക്ക് വിവരങ്ങള്‍ നേരിട്ട് കൈമാറാവുന്നതാണ്.സ്വാതന്ത്ര്യലബ്ധിക്ക് ശേഷമുള്ള എട്ടാമത് ജനസംഖ്യാ കണക്കെടുപ്പാണിത്. നിലവില്‍ താമസിക്കുന്ന സ്ഥലത്തെ വിവരങ്ങളാണ് സെൻസസില്‍ ഉള്‍പ്പെടുത്തേണ്ടത്. അതേസമയം, അടച്ചിട്ടിരിക്കുന്ന വീടുകളിലെയും പ്രവാസികളായവരുടെ വിവരങ്ങളും ഇത്തവണത്തെ സെൻസസില്‍ ഉള്‍പ്പെടുത്തില്ലെന്ന് അധികൃതർ വ്യക്തമാക്കി. സംസ്ഥാനത്തുടനീളം സെൻസസ് പ്രവർത്തനങ്ങള്‍ക്കായി 61,282 എന്യൂമറേറ്റർമാരെയും 10,189 സൂപ്പർവൈസർമാരെയും നിയോഗിച്ചിട്ടുണ്ട്. അധ്യാപകരായ എന്യൂമറേറ്റർമാർക്ക് ഡ്യൂട്ടി സംബന്ധിച്ച ക്രമീകരണങ്ങള്‍ ഉടൻ തന്നെ സർക്കാർ അറിയിക്കും.
'സെല്‍ഫ് എന്യുമറേഷൻ' നടപടികള്‍ക്ക് നാളെ തുടക്കമാകും.
Malayala Shabdam News
0