ക്രോയേഷ്യയെ തകര്‍ത്ത് ഇംഗ്ലണ്ട്; ഹാരി കെയ്ന് ഇരട്ട ഗോള്‍.

ഫിഫ ലോകകപ്പ് ഗ്രൂപ്പ് പോരാട്ടത്തില്‍ ക്രോയേഷ്യയെ തകർത്ത് ഇംഗ്ലണ്ടിന് തകർപ്പൻ വിജയം. ആറ് ഗോളുകള്‍ പിറന്ന ആവേശകരമായ മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് ക്രോയേഷ്യയെ പരാജയപ്പെടുത്തിയത്.ഇരട്ട ഗോളുകളുമായി തിളങ്ങിയ ക്യാപ്റ്റൻ ഹാരി കെയ്നാണ് ഇംഗ്ലണ്ടിന്റെ വിജയശില്പി. ജൂഡ് ബെല്ലിങ്ഹാം, മാർക്കസ് റാഷ്ഫോർഡ് എന്നിവരാണ് മറ്റ് സ്കോറർമാർ. ക്രോയേഷ്യക്കായി മാർട്ടിൻ ബതുറീന, പെറ്റാർ മൂസ എന്നിവർ ലക്ഷ്യം കണ്ടു.

ടെക്സാസിലെ ഡാളസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ തുടക്കം മുതല്‍ ഇരുടീമുകളും ആക്രമണ ഫുട്ബോളാണ് പുറത്തെടുത്തത്. 12-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കൃത്യമായി വലയിലെത്തിച്ച്‌ ഹാരി കെയ്ൻ ഇംഗ്ലണ്ടിന് ആദ്യ ലീഡ് സമ്മാനിച്ചു. എന്നാല്‍ തളരാതെ പോരാടിയ ക്രോയേഷ്യ 36-ാം മിനിറ്റില്‍ മാർട്ടിൻ ബതുറീനയിലൂടെ സമനില പിടിച്ചു.-ാം മിനിറ്റില്‍ ഹാരി കെയ്ൻ വീണ്ടും ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചെങ്കിലും ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ (45+5') പെറ്റാർ മൂസയിലൂടെ ക്രോയേഷ്യ വീണ്ടും ഒപ്പമെത്തി. ഇതോടെ ആദ്യപകുതി 2-2 എന്ന നിലയില്‍ അവസാനിച്ചു.

രണ്ടാം പകുതിയിലെ ഇംഗ്ലീഷ് ആധിപത്യം രണ്ടാം പകുതി ആരംഭിച്ച്‌ തൊട്ടടുത്ത മിനിറ്റില്‍ തന്നെ ക്രോയേഷ്യയെ ഞെട്ടിച്ചുകൊണ്ട് ജൂഡ് ബെല്ലിങ്ഹാം ഇംഗ്ലണ്ടിന്റെ മൂന്നാം ഗോള്‍ നേടി (3-2). ഈ ഗോളോടെ മത്സരത്തിന്റെ നിയന്ത്രണം പൂർണ്ണമായും ഇംഗ്ലണ്ടിന്റെ കൈകളിലായി. ക്രോയേഷ്യൻ മധ്യനിരയെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് രണ്ടാം പകുതിയില്‍ ഇംഗ്ലണ്ട് പുറത്തെടുത്തത്. തുടർന്ന് സൂപ്പർ താരം ലൂക്കാ മോഡ്രിച്ചിനെ ക്രോയേഷ്യ പിൻവലിച്ചതോടെ അവരുടെ ആക്രമണങ്ങളുടെ മൂർച്ച കുറഞ്ഞു.85-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ മാർക്കസ് റാഷ്ഫോർഡ് ഇംഗ്ലണ്ടിന്റെ വിജയപ്പട്ടിക തികച്ചു. പ്രതിരോധ നിരയിലെ പിഴവ് മുതലെടുത്ത് താരം തൊടുത്ത ഷോട്ട് ക്രോയേഷ്യൻ വലകുലുക്കുകയായിരുന്നു. മികച്ച തന്ത്രങ്ങളുമായി കളംനിറഞ്ഞ കോച്ച്‌ ടോമസ് ടുഹലിന് കീഴില്‍ ഇംഗ്ലണ്ടിന്റെ കരുത്ത് വിളിച്ചോതുന്നതായിരുന്നു ഈ വിജയം.
Previous Post Next Post