പഠനം പൂർത്തിയാക്കി ആദ്യമായി ജോലിക്കായുള്ള യാത്രയ്ക്കിടെയുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച മുൻ കായികതാരം കൂടിയായ നവോമി വിൻസെന്റ് മറ്റുള്ളവരിലൂടെ ജീവിക്കും.
തന്റെ മകളുടെ മസ്തിഷ്ക മരണം സ്ഥിരീകരിച്ച കഠിനവേദനയ്ക്കിടെ നവോമിയുടെ പിതാവ് വടക്കാഞ്ചേരി പുല്ലാനിക്കാട് വാണിയം കിഴക്കേല്‍ വിൻസെന്റ് മകളുടെ അവയവദാനത്തിനുള്ള സമ്മതപത്രം നല്കി.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുന്ന നവോമിയുടെ മസ്തിഷ്ക മരണം ഇന്നലെ രാവിലെയാണ് വിവിധ ഡോക്ടർമാർ അടങ്ങിയ സംഘം സ്ഥിരീകരിച്ചത്.
കഴിഞ്ഞ 25ന് കൊട്ടാരക്കര വാളകത്ത് നവോമിയും മാതാവും സഹോദരനും സഞ്ചരിച്ച് കാറും പാഴ്സല്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ജോലിയില്‍ പ്രവേശിക്കാൻ തിരുവനന്തപുരത്തേക്കു പോകുമ്പോഴായിരുന്നു അപകടം.
സ്കൂള്‍ കാലഘട്ടത്തില്‍ ഖോ ഖോ താരമായിരുന്നു. ഖോ-ഖോ എന്ന സിനിമയില്‍ അഭിനയിക്കുകയും ചെയ്തു. അച്ഛൻ വിന്സെന്റ് ഡ്രൈവറാണ്. അമ്മ ജീപ്സി ജിം ട്രെയിനറും