എരുമേലി കൊടിത്തോട്ടം പാറമട വെള്ളക്കെട്ടില്‍ ഉണ്ടായ അപകടത്തില്‍ രണ്ടുപേർ മരിച്ചു. കൊടിത്തോട്ടം സ്വദേശിയും ഓട്ടോമൊബൈല്‍ വിദ്യാർത്ഥിയുമായ ചീരംചേമ്പില്‍ ആഷ്ലിൻ (20), പ്ലസ് വണ്‍ വിദ്യാർത്ഥി തടത്തില്‍ ആഷർ എന്നിവരാണ് മരിച്ചത്.
എന്നിവരാണ് മരിച്ചത്.പാറമടക്കുളത്തിൽ സുഹൃത്തുക്കളോടൊപ്പം എത്തിയതായിരുന്നു ഇരുവരും. കാൽ വഴുതി വീണാണ് അപകടമെന്നാണ് സൂചന. എന്തിനാണ് ഇവർ ഇവിടെ എത്തിയതെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. വൈകിട്ട് 5.30 വരെ മരിച്ച രണ്ട് പേരെയും സുഹൃത്തുക്കളായ മറ്റ് രണ്ട് പേരെയും ഒരുമിച്ച് നാട്ടുകാർ കണ്ടിരുന്നു.ഇതിന് ശേഷമാണ് അപകടമുണ്ടായത്. കുളിക്കാനോ, മീൻ പിടിക്കാനോ എത്തിയാതാവാം എന്നാണ് കരുതുന്നത്. രണ്ട് പേർ പാറമടക്കുളത്തിൽ വീണ വിവരം കൂടെയുണ്ടായിരുന്നവർ തന്നെയാണ് പ്രദേശവാസികളെ അറിയിച്ചു.മൃതദേഹങ്ങൾ എരുമേലിയിലെ സർക്കാർ ആശുപത്രിയിൽ.