മുഖ്യമന്ത്രി വി.ഡി സതീശനും കുടുംബത്തിലും വധഭീഷണി.

മുഖ്യമന്ത്രി വി.ഡി സതീശനും കുടുംബത്തിനും നേരെ വധഭീഷണി നടത്തിയ പ്രതി പിടിയില്‍. ആറ്റിങ്ങല്‍, വാളക്കാട് സ്വദേശി ചരുവിള വീട്ടില്‍ സോണി തോമസാണ് പിടിയിലായത്.പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചായിരുന്നു ഭീഷണി മുഴക്കിയത്. സംഭവത്തില്‍ കൻ്റോണ്‍മെൻറ് പൊലീസ് കേസെടുത്തിരുന്നു. സൈബർ സെല്‍ അന്വേഷണം ആരംഭിച്ചു.

ഇന്നലെ വൈകുന്നേരം 06.50 തോടെ തിരുവനന്തപുരം സിറ്റി ഡിസ്ട്രിക്‌ട് പൊലീസ് കമാന്റ്റിംഗ് സെൻ്ററി (DPCC) ലെ കോളർ ഐഡിയുള്ള ഒഫീഷ്യല്‍ ഫോണ്‍ നമ്പരായ 0471 2331843 എന്ന നമ്പരിലേക്കാണ് കോള്‍ വന്നത്. പ്രതി പലപ്രാവശ്യം വിളിച്ച്‌ മുഖ്യമന്ത്രി വി.ഡി സതീശനെയും കുടുംബത്തിനെയും കൊല്ലും എന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായി എഫ്‌ഐആറില്‍ പറയുന്നു. എന്താണ് കാര്യമെന്ന് ചോദിച്ച സമയം വി.ഡി സതീശനെ ഇഷ്ടമല്ലായെന്ന് പ്രതി പറഞ്ഞതായും മുഖ്യമന്ത്രിയെയും കുടുംബത്തെയും കൊന്നിട്ട് പ്രശസ്തനാകാനാണ് എന്ന് പറഞ്ഞതായും എഫ്‌ഐആറില്‍ പറയുന്നു.
Previous Post Next Post