ഓര്‍ഡിനറി മുതല്‍ ടൗണ്‍ ടു ടൗണ്‍ വരെ; കെഎസ്‌ആര്‍ടിസിയിലെ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്രയില്‍ ഏഴ് വിഭാഗം ബസുകളുടെ ഔദ്യോഗിക പട്ടിക പുറത്ത്.

സംസ്ഥാന സർക്കാരിന്റെ ഇന്ദിര ഗ്യാരന്റി പദ്ധതിയുടെ ഭാഗമായി സ്ത്രീകള്‍ക്കും ട്രാൻസ്‌ജെൻഡർ വ്യക്തികള്‍ക്കുമായി പ്രഖ്യാപിച്ച 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതി ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരും.സൗജന്യ യാത്ര അനുവദിക്കുന്ന ഓർഡിനറി ബസുകളുടെ ഉപവിഭാഗങ്ങളുടെ പട്ടിക കെഎസ്‌ആർടിസി ഔദ്യോഗികമായി പുറത്തിറക്കി.

ഓർഡിനറി ഫെയർ സ്റ്റേജ് ഘടനയിലുള്ള ഏഴ് പ്രധാന വിഭാഗം ബസുകളിലാണ് സ്ത്രീകള്‍ക്ക് ഇനി മുതല്‍ പൂർണ്ണമായും സൗജന്യമായി യാത്ര ചെയ്യാൻ സാധിക്കുക. യാത്രക്കാർക്ക് എളുപ്പത്തില്‍ തിരിച്ചറിയാനായി സൗജന്യ യാത്രാ സൗകര്യമുള്ള ഈ ബസുകളില്‍ 'പ്രിയദർശിനി' എന്ന പ്രത്യേക സ്റ്റിക്കർ പതിക്കുന്നതായിരിക്കും.
സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കപ്പെടുന്ന 7 വിഭാഗം ബസുകള്‍ ഇവയാണ്,
1. സാധാരണ ഓർഡിനറി സർവീസുകള്‍.
2. സിറ്റി ഓർഡിനറി ബസുകള്‍.
3. ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി സർവീസ്.
4. ടൗണ്‍ ടു ടൗണ്‍ ബസുകള്‍.
5. ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി
6. പോയിന്റ് ടു പോയിന്റ് ഓർഡിനറി സർവീസ്
7. ഗ്രാമവണ്ടി സർവീസുകള്‍.
ജൂണ്‍ 15-ന് രാവിലെ 8:30-ന് തമ്പാനൂർ ബസ് ടെർമിനലില്‍ വെച്ച്‌ മുഖ്യമന്ത്രി വി. ഡി. സതീശൻ പദ്ധതി ഉദ്ഘാടനം ചെയ്യും.സിറ്റി ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ, സൂപ്പർഫാസ്റ്റ് ഉള്‍പ്പെടെയുള്ള മറ്റ് മുകളിലോട്ടുള്ള എല്ലാ സൂപ്പർ ക്ലാസ് സർവീസുകളിലും,
കെ-സ്വിഫ്റ്റ് ബസുകളിലും സൗജന്യ യാത്ര ലഭിക്കില്ല
Previous Post Next Post