വി .ഡി. സതീശന് ആദ്യ അഗ്നിപരീക്ഷ; നിയമസഭയില്‍ മദ്യവും ധാതുഖനനവും കത്തിക്കയറും, ബജറ്റിന്മേലുള്ള ചര്‍ച്ചക്ക് ഇന്ന് തുടക്കം.

സംസ്ഥാന ബജറ്റിന്മേലുള്ള ചർച്ചയ്ക്ക് ഇന്ന് നിയമസഭയില്‍ തുടക്കം. വീര്യം കുറഞ്ഞ മദ്യത്തിന്‍റെ നികുതിയിളവും ധാതു സംസ്കരണത്തിലെ സ്വകാര്യ പങ്കാളിത്തവും പ്രധാന ചർച്ചയാകും.രണ്ട് വിഷയത്തിലും ശക്തമായി എതിർപ്പുന്നയിക്കാനുറച്ചാണ് പ്രതിപക്ഷം. മുഖ്യമന്ത്രി വി.ഡി. സതീശന്റെ രണ്ട് തീരുമാനങ്ങളിലും കോണ്‍ഗ്രസിലും എതിർപ്പുയർന്നിരുന്നു. വിവാദങ്ങള്‍ക്കിടെ എക്സൈസ് മന്ത്രി ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കും.

കഴിഞ്ഞ ദിവസമാണ് മുതിർന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരൻ മുഖ്യമന്ത്രി വി.ഡി. സതീശന് രണ്ട് വിഷയങ്ങളിലും എതിർപ്പുന്നയിച്ച്‌ കത്തയച്ചത്. വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നല്‍കിയത് വകുപ്പ് മന്ത്രി എം. ലിജു അറിഞ്ഞിട്ടില്ലെന്നും വിമർശനമുയർന്നിരുന്നു. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് പ്രതിപക്ഷം എതിർപ്പുന്നയിച്ച വിഷയം, അധികാരത്തിലേറി ആദ്യ ബജറ്റില്‍ തന്നെ ഉള്‍പ്പെടുത്തിയിരുന്നു. പിന്നാലെ അഴിമതി ആരോപണം ഉന്നയിച്ച്‌ പ്രതിപക്ഷം രംഗത്തെത്തി.
Previous Post Next Post