ഭൂചലനത്തില്‍ വിറച്ച്‌ വെനിസ്വേല:മരണസംഖ്യ 960 ആയി ഉയര്‍ന്നു, അര ലക്ഷത്തോളം പേരെ കാണാതായി

ഭൂകമ്പം തകർത്തെറിഞ്ഞ വെനിസ്വേലയില്‍ മരണസംഖ്യ 960 ആയി ഉയർന്നു. പരിക്കുകളോടെചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം മൂവായിരം കടന്നു.

അര ലക്ഷത്തോളം പേരെയാണ് കാണാതായിട്ടുള്ളത്. നൂറ് കണക്കിന് പേർ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകള്‍.

ബുധനാഴ്ച രാത്രിയുണ്ടായ ഭൂചലനങ്ങളില്‍ തകർന്നുവീണ കെട്ടിടങ്ങള്‍ക്കിടയില്‍ രക്ഷാപ്രവർത്തകർ തിരച്ചില്‍ തുടരുന്നതിനാലും ദുരന്തബാധിത പ്രദേശങ്ങളിലേക്ക് അടിയന്തര രക്ഷാസേനയ്ക്ക് എത്തിച്ചേരാൻ സാധിച്ചില്ലാത്തതിനാലും മരണസംഖ്യ ഇപ്പോഴും ഉയരുകയാണ്. ഏകദേശം ഒരു മിനിറ്റിന്റെ വ്യത്യാസത്തില്‍ രണ്ട് ശക്തമായ ഭൂചലനങ്ങളാണ് സംഭവിച്ചത്. റിക്ടർ സ്കെയിലില്‍ 7.1, 7.5 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ ഈ അപൂർവമായ ഭൂചലനങ്ങള്‍, ഒരു നൂറ്റാണ്ടിനിടയില്‍ രാജ്യത്തുണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പങ്ങളിലൊന്നാണ്. കരീബിയൻ തീരമേഖല കേന്ദ്രീകരിച്ച്‌ മിനിറ്റുകളുടെ വ്യത്യാസത്തിലാണ് രണ്ട് വലിയ ഭൂചലനങ്ങള്‍ ഉണ്ടായത്. തലസ്ഥാനമായ കാരക്കാസ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ നിരവധി കെട്ടിടങ്ങള്‍ തകരുകയും വലിയ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
Previous Post Next Post