ആഞ്ഞടിച്ച്‌ തൂഫാന്‍, 806 പേരെ പൊക്കി പൊലീസ്; ഓപ്പറേഷന്‍ തുടരുന്നു.

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 799 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.806 പേര്‍ അറസ്റ്റിലായി. ഇവരില്‍ നിന്ന് 332.211 ഗ്രാം എം.ഡി.എം.എയും 5 .59 ഗ്രാം ഹാഷിഷും 8 .533 കി.ഗ്രാം കഞ്ചാവും 5.02 ഗ്രാം ഹെറോയിനും പിടിച്ചെടുത്തു.

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ഇതുവരെ 4925 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ആകെ 5277 അറസ്റ്റുകള്‍ നടന്നു.

ഇതുവരെ പിടിച്ചെടുത്ത എം.ഡി.എം.എ- 3333.552 ഗ്രാം.

കഞ്ചാവ്- 386.845 കി.ഗ്രാം.

ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടും (9497979794, 9497927797) വാട്‌സ്‌ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.
Previous Post Next Post