ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി കേരഫെഡ് കേര വെളിച്ചെണ്ണയുടെ വില കുറച്ചു. ഒരു ലിറ്റർ പാക്കറ്റിന് 375 രൂപയില്‍ നിന്ന് 332 രൂപ ആയിട്ടാണ് കുറച്ചത്.900 എംഎല്ലിന്റെ് പാക്കറ്റിന് 338 രൂപയില്‍ നിന്ന് 299 രൂപയും 500 എംഎല്ലിന്റെ് പാക്കറ്റിന് 189 രൂപയില്‍ നിന്ന് 167 രൂപയായും കുറച്ചിട്ടുണ്ട്.
സർക്കാർ ഉല്‍പ്പന്നമായ കേരഫെഡ് കേര വെളിച്ചെണ്ണ വിപണിയില്‍ വൻ തോതില്‍ വില്‍പന നടത്തി വരുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്കിടയില്‍ വലിയ സ്വീകാര്യതയും വിശ്വാസ്യതയും നേടിയിട്ടുണ്ട്. പൊതുവിപണിയില്‍ കിലോഗ്രാമിന് 293.21 രൂപയുള്ള മുളക് സപ്ലൈകോയില്‍ വെറും 136.5 രൂപയ്ക്കാണ് നല്‍കുന്നത്. 500 ഗ്രാം മല്ലിക്ക് പൊതുവിപണിയില്‍ 88.25 രൂപയുള്ളപ്പോള്‍ സപ്ലൈകോയില്‍ വെറും 47.25 രൂപ മാത്രമാണ് വില. പയറുവർഗ്ഗങ്ങളുടെയും കിഴങ്ങുവർഗ്ഗങ്ങളുടെയും കാര്യത്തിലും വലിയ വിലക്കുറവാണ് സപ്ലൈകോ വാഗ്ദാനം ചെയ്യുന്നത്.
അതേസമയം 'കേര' എന്ന പേരിനോട് സാദൃശ്യമുള്ള വ്യാജ ബ്രാൻഡുകള്‍ വിപണിയില്‍ വില്‍പന നടത്തുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരം ബ്രാൻഡുകള്‍ക്കെതിരെ കർശന നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും കേര വെളിച്ചെണ്ണ വാങ്ങുമ്പോള്‍ കേരഫെഡിന്റെ് ബ്രാൻഡ് ചിഹ്നം ഉറപ്പാക്കണമെന്നും മാനേജിംഗ് ഡയറക്ടർ അറിയിച്ചു