ജൂണ്‍ 30ഓടെ പേപ്പര്‍ കറൻസി പിൻവലിക്കുമെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍.


രാജ്യത്ത് നിലവിലുള്ള പേപ്പർ കറൻസി നോട്ടുകള്‍ പിൻവലിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് പദ്ധതിയില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.

ജൂണ്‍ 30ഓടെ പേപ്പർ നോട്ടുകള്‍ പൂർണ്ണമായും നിർത്തലാക്കി പകരം പ്ലാസ്റ്റിക് നോട്ടുകള്‍ അവതരിപ്പിക്കുമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാർത്തകള്‍ പൂർണ്ണമായും വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ വ്യക്തമാക്കുന്നു. നിലവിലുള്ള പേപ്പർ കറൻസി നോട്ടുകള്‍ നിയമപരമായ ടെണ്ടറായി തന്നെ വിപണിയില്‍ തുടരുമെന്നും കേന്ദ്ര ബാങ്ക് ഇത്തരമൊരു നിർദ്ദേശം നല്‍കിയിട്ടില്ലെന്നും ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശബ്ദം ഡിജിറ്റലായി വികൃതമാക്കി നിർമ്മിച്ച വ്യാജ വീഡിയോ ഉപയോഗിച്ചാണ് സോഷ്യല്‍ മീഡിയയില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചത്. ഇത്തരം അടിസ്ഥാനരഹിതമായ കിംവദന്തികളില്‍ ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും സ്ഥിരീകരിക്കാത്ത വാർത്തകള്‍ കൈമാറരുതെന്നും പി ഐ ബി അഭ്യർത്ഥിച്ചു.

Previous Post Next Post