മലപ്പുറത്ത് വാഹനാപകടം; 3 പേര്‍ക്ക് ദാരുണാന്ത്യം.

മലപ്പുറം :തേഞ്ഞിപ്പലം കോഹിനൂറില്‍ വാഹനാപകടത്തില്‍ മൂന്നു മരണം. നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കാറിടിച്ചാണ് അപകടമുണ്ടായത്.തൃശൂര്‍ പന്നിത്തടം ചിറമനങ്ങാട് കോട്ടപ്പുറത്ത് ഹൗസില്‍ ഷഹീദ് (40), ഭാര്യ ഷഹീന, ഷഹീനയുടെ അമ്മാവന്റെ മകള്‍ ജഹാന (26) എന്നിവരാണ് മരിച്ചത്. കോഴിക്കോടുനിന്ന് തൃശൂരിലേക്ക് പോകുംവഴി വെള്ളിയാഴ്ച പുലര്‍ച്ചെ 12 മണിയോടെയാണ് അപകടമുണ്ടായത്.
അപകടസമയത്ത് പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു.

നിയന്ത്രണംവിട്ട കാര്‍ ദേശീയപാത 66ലെ ലോറിത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പൊലീസും അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് ഏറെനേരെ പണിപ്പെട്ട് കാര്‍ വെട്ടിപ്പൊളിച്ചാണ് മൂവരെയും പുറത്തെടുത്തത്.

ഉടന്‍ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പുലര്‍ച്ചെ ഒന്നരയോടെ മൂവരുടെയും മരണം സ്ഥിരീകരിച്ചു. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.
Previous Post Next Post