എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപയുടെ സൗജന്യ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി; കോട്ടയത്തെ ആകാശ പാത നിർമ്മാണം പൂർത്തിയാക്കും; ബജറ്റ് പ്രഖ്യാപനങ്ങൾ




* ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുമെന്ന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം.എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ പരിരക്ഷ നൽകുന്ന സൗജന്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കും. ആരംഭ ചെലവുകൾക്ക് 10 കോടി രൂപ വകയിരുത്തി 

* വയോജന വകുപ്പിൻ്റെ പ്രവർത്തനങ്ങൾക്കായി 10 കോടി രൂപ വകയിരുത്തി 

* പ്രിയദർശിനി പദ്ധതിക്കായി 600 കോടി

* ആശ ഓണറേറിയം 78 കോടി 

* യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കാൻ പദ്ധതി

* ക്ഷീര വികസനത്തിന് 102 കോടി വകയിരുത്തി. 3 വർഷത്തിനുള്ളിൽ പ്രതിദിന പാൽ ഉൽപാദനം ഒരു കോടി ലിറ്ററാക്കി ഉയർത്തുമെന്നും പ്രഖ്യാപനമുണ്ട്.

* കെ എസ് ആർ ടി സി ബസിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന ' പ്രിയദർശിനി' പദ്ധതിക്കായി 600 കോടി 

* റബറിൻ്റെ തറവില കിലോഗ്രാമിന് 200 രൂപയിൽ നിന്നും 250 രൂപയായാണ് ഉയർത്തിയത്.

* ക്ഷീരവികസനത്തിന് 102 കോടി: സംസ്ഥാനത്തെ ക്ഷീരവികസന മേഖലയ്ക്കായി 102 കോടി രൂപ ബജറ്റിൽ നീക്കിവെച്ചു. 

* തീരദേശ മേഖലയിലെ ജനങ്ങളുടെ ഉന്നമനത്തിനായി പ്രധാന പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ട്. മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണ സബ്‌സിഡി തുക 75 രൂപയാക്കി ഉയർത്തി. 

* മിഷൻ സമുദ്ര പദ്ധതിക്ക് 600 കോടി

* ഭവനരഹിതരായ മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക പാർപ്പിട പദ്ധതി ബജറ്റിൽ വിഭാവനം ചെയ്യുന്നു. 

* ടൂറിസം മേഖലയുടെ സമഗ്രമായ വളർച്ചയ്ക്കായി 325 കോടി രൂപ

* ടൂറിസത്തെ ഔദ്യോഗികമായി ഒരു വ്യവസായമായി മാറ്റും. പരിസ്ഥിതിയിൽ ഊന്നിയുള്ള വൈവിധ്യവത്കരണവും സ്‌മാർട്ട് ടൂറിസം ആപ്പുകളുടെ വികസനവും ഈ മേഖലയിൽ നടപ്പിലാക്കും. 

* ഹൗസ് ബോട്ടുകളിൽ നിന്നുള്ള മലിനീകരണം തടയുന്നതിനായി ആലപ്പുഴയിൽ പ്രത്യേക ഹൗസ് ബോട്ട് മാലിന്യ സംസ്‌കരണ പ്ലാൻ്റ് സ്ഥാപിക്കും. ഒപ്പം ചരിത്ര പ്രാധാന്യമുള്ള മുസിരിസ് പൈതൃക ടൂറിസം പ്രോത്സാഹിപ്പിക്കാൻ പ്രത്യേക പദ്ധതികൾ കൊണ്ടുവരും.

* ആരോഗ്യ മേഖലക്ക് 2074 കോടി . തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളജ് നിർമിക്കും. മെഡിക്കൽ കോളേജ് വികസനത്തിനായി 100 കോടി വകയിരുത്തും. കൂടാതെ, ഹരിപ്പാട് പുതിയ മെഡിക്കൽ കോളേജ് കൊണ്ടുവരും. 

* നടൻ സലിം കുമാറിൻ്റെ പേരിൽ സ്‌മാരകം

* ലോട്ടറി സമ്മാന ഘടന പുനർനിശ്ചയിക്കും

* തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികൾ യാഥാർത്ഥ്യമാക്കും. ഇതിന്റെ പ്രാരംഭ ചെലവുകൾക്കായി 20 കോടി രൂപ വകയിരുത്തി. 

* നഗരങ്ങളുടെ ആസൂത്രിത വികസനത്തിനായി 100 കോടി രൂപ ചെലവിൽ 'അർബൻ ഗ്രോത്ത് മിഷൻ' നടപ്പിലാക്കും. 

* കൊച്ചി, ആലുവ, പെരുമ്പാവൂർ മേഖലകളെ ബന്ധിപ്പിച്ച് 10 കോടി രൂപ ചെലവിൽ 'ഗ്ലോബൽ ഫർണിച്ചർ ഹബ്' സ്ഥാപിക്കും. 

* കൊച്ചി-തൃശൂർ മേഖലകളെ കേന്ദ്രീകരിച്ച് 10 കോടി രൂപ ചെലവിൽ 'ഗ്ലോബൽ ഗോൾഡ് ഹബ്ബും' സ്ഥാപിക്കും. 

* പ്രവാസികളെ നിക്ഷേപകരും സംരംഭകരുമാക്കാൻ ലക്ഷ്യമിട്ട് പ്രവാസി ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് രൂപീകരിക്കും. സ്പെഷ്യൽ ഇൻവെസ്റ്റ്മെൻ്റ് സോണുകളും ബജറ്റിൽ പ്രഖ്യാപിച്ചു. 

* തനത് പരമ്പരാഗത ഉൽപ്പന്നങ്ങളെ ആഗോളതലത്തിൽ പ്രോത്സാഹിപ്പിക്കുന്നതിനായി 'ബ്രാൻഡ് കേരളം' പദ്ധതി കൊണ്ടുവരും. 

* കായിക കേരളത്തിൽ നിന്ന് പുതിയ ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തുന്നതിനായി പ്രത്യേക പരിശീലന പരിപാടികൾ ആരംഭിക്കും. 

* മലബാറിൽ പുതിയ ഫുട്ബോൾ സ്റ്റേഡിയം നിർമ്മിക്കുന്നതിനായി 50 കോടി രൂപ വകയിരുത്തി.

* കോട്ടയത്തെ ആകാശ പാത നിർമ്മാണം പൂർത്തിയാക്കും
Previous Post Next Post