യുജി (NEET-UG 2026) പുനഃപരീക്ഷ പ്രമാണിച്ച് കേന്ദ്ര സർക്കാർ താല്‍ക്കാലികമായി നിരോധിച്ച ടെലിഗ്രാം നിയന്ത്രണ കാലാവധി കഴിഞ്ഞിട്ടും പലർക്കും ആക്‌സസ് ചെയ്യാനാകുന്നില്ലെന്ന് പരാതി.
ജൂണ്‍ 21-ന് നടന്ന നീറ്റ് പരീക്ഷയ്ക്ക് മുന്നോടിയായി ജൂണ്‍ 22 വരെയായിരുന്നു കേന്ദ്രം പ്ലാറ്റ്‌ഫോമിന് വിലക്കേർപ്പെടുത്തിയിരുന്നത്. എന്നാല്‍ ഈ കാലാവധി അവസാനിച്ചിട്ടും ആപ്പ് പൂർണ്ണമായി പ്രവർത്തനസജ്ജമായിട്ടില്ലെന്നാണ് ഉപയോക്താക്കള്‍ പറയുന്നത്.
2000-ലെ ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ സെക്ഷൻ 69A പ്രകാരം ജൂണ്‍ 16-നാണ് കേന്ദ്ര സർക്കാർ ടെലിഗ്രാമും അനുബന്ധ യുആർഎല്ലുകളും ബ്ലോക്ക് ചെയ്യാൻ ഉത്തരവിട്ടത്. പൊതു ക്രമസമാധാന പാലനത്തിനായി ആവശ്യ ഘട്ടങ്ങളില്‍ വിവരങ്ങള്‍ ആക്സസ് ചെയ്യുന്നത് തടയാൻ സർക്കാരിന് അധികാരം നല്‍കുന്നതാണ് ഈ വകുപ്പ്. മെയ് 3-ന് നടക്കേണ്ടിയിരുന്ന നീറ്റ്-യുജി പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയിരുന്നു. തുടർന്ന് ജൂണ്‍ 21-ന് പുനഃപരീക്ഷ നടത്താൻ തീരുമാനിച്ചതോടെ, ക്രമക്കേടുകള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യം മുഴുവൻ ടെലിഗ്രാമിന് താല്‍ക്കാലിക നിരോധനം ഏർപ്പെടുത്തിയത്.