വാഹനം ഓടിച്ച്‌ ലേണേഴ്‌സ് പരീക്ഷയ്‌ക്കെത്തി; യുവതിക്കും ഭര്‍ത്താവിനും 10,000 രൂപ പിഴ ചുമത്തി.


ലേണേഴ്‌സ് ലൈസൻസ് പരീക്ഷ എഴുതാൻ മോട്ടോർ വാഹന വകുപ്പ് ഓഫീസിലേക്ക് സ്വന്തമായി ഇരുചക്രവാഹനം ഓടിച്ചെത്തിയ യുവതിക്കും ഭർത്താവിനും ആകെ 10,000 രൂപ പിഴ.

ആലത്തൂർ സബ് ആർ.ടി.ഒ. ഓഫീസിലാണ് സംഭവം. യുവതി പരീക്ഷാ കേന്ദ്രത്തിലേക്ക് വാഹനമോടിച്ചു വരുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. പിന്നീട് പരീക്ഷയ്ക്കായി ഇവർ എത്തിയപ്പോഴാണ് ഉദ്യോഗസ്ഥർ കാര്യം തിരക്കി സ്ഥിരീകരിച്ചത്. ലൈസൻസില്ലാതെ വാഹനമോടിച്ചതിന് യുവതിക്ക് 5000 രൂപയും, ലൈസൻസില്ലാത്തയാള്‍ക്ക് വാഹനം കൈമാറിയതിന് ഉടമയായ ഭർത്താവിന് 5000 രൂപയുമാണ് പിഴയിട്ടത്.

പരീക്ഷാകേന്ദ്രത്തിലേക്ക് ഇവർ വാഹനം ഓടിച്ചുവരുന്നത് മോട്ടോർവാഹനവകുപ്പ് അധികാരികള്‍ ശ്രദ്ധിച്ചിരുന്നു. പരീക്ഷയ്ക്ക് വന്നതാണെന്ന് അപ്പോള്‍ മനസ്സിലായില്ല. പിന്നീട് പരീക്ഷയ്‌ക്കെത്തിയപ്പോഴാണ് വാഹനമോടിച്ചുവന്ന കാര്യം ചോദിച്ച്‌ ഉറപ്പാക്കിയതും പിഴ ചുമത്തിയതും.

1988-ലെ മോട്ടോർവാഹന നിയമത്തിലെ 180, 181 വകുപ്പുകള്‍ പ്രകാരമാണ് പിഴ ചുമത്തിയതെന്ന് ആലത്തൂർ ജോ. ആർ.ടി.ഒ. കെ.ആർ. രാജു വ്യക്തമാക്കി.

Previous Post Next Post