സെൻസസ്-2027: സെല്‍ഫ് എന്യൂമറേഷൻ 16 മുതല്‍.

രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പ് (സെൻസസ്-2027) നടപടികളുടെ ആദ്യഘട്ടമായ "സെല്‍ഫ് എന്യൂമറേഷൻ' 16ന് ആരംഭിക്കും.പൊതുജനങ്ങള്‍ക്ക് തങ്ങളുടെ വീടുകളെയും കുടുംബങ്ങളെയും സംബന്ധിച്ച വിവരങ്ങള്‍ ഒൗദ്യോഗിക പോർട്ടല്‍ വഴി സ്വയം ഓണ്ലൈനായി രേഖപ്പെടുത്താനുള്ള സൗകര്യമാണിത്. 16 മുതല്‍ 30 വരെ പൊതുജനങ്ങള്‍ക്ക് ഇതിനായി അവസരമുണ്ടായിരിക്കും.

സെൻസസ് നടപടികള്‍ കൂടുതല്‍ വേഗമാക്കാനും എന്യൂമറേറ്റർമാരുടെ ജോലിഭാരം ലഘൂകരിക്കാനും ശേഖരിക്കുന്ന വിവരങ്ങള്‍ കൃത്യമാണെന്ന് ഉറപ്പുവരുത്താനുമാണ് ഈ സംവിധാനം.

വീടുകളുമായി ബന്ധപ്പെട്ട 34 ചോദ്യങ്ങളാണ് ആദ്യഘട്ട ചോദ്യാവലിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇംഗ്ലീഷ് കൂടാതെ മലയാളം അടക്കം 15 ഇന്ത്യൻ ഭാഷകളില്‍ വിവരങ്ങള്‍ രേഖപ്പെടുത്താൻ പോർട്ടലില്‍ സൗകര്യമുണ്ട്.പോർട്ടല്‍ ലോഗിൻ: പൊതുജനങ്ങള്‍ ആദ്യം // se.census.gov. in എന്ന ഒൗദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച്‌ തങ്ങളുടെ സംസ്ഥാനം/കേന്ദ്രഭരണ പ്രദേശം തെരഞ്ഞെടുത്ത് ക്യാപ്ച കോഡ് നല്‍കണം.


കുടുംബ രജിസ്ട്രേഷൻ: കുടുംബനാഥന്റെ പേര്, 10 അക്ക മൊബൈല്‍ നന്പർ, ഇ-മെയില്‍ ഐഡി (നിർബന്ധമല്ല) എന്നിവ നല്‍കി രജിസ്റ്റർ ചെയ്യണം. ഒരു കുടുംബത്തിന് ഒരു മൊബൈല്‍ നന്പർ മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ. ഒരിക്കല്‍ രജിസ്റ്റർ ചെയ്ത പേര് പിന്നീട് മാറ്റാൻ കഴിയില്ല.


ഒടിപി പരിശോധനയും ഭാഷാ തെരഞ്ഞെടുപ്പും: മൊബൈലില്‍ ലഭിക്കുന്ന ഒടിപി നല്‍കി ലോഗിൻ പൂർത്തിയാക്കണം. ഈ ഘട്ടത്തില്‍ തെരഞ്ഞെടുക്കുന്ന ഭാഷ പിന്നീട് മാറ്റാൻ സാധിക്കില്ല.


ലൊക്കേഷൻ വിവരങ്ങള്‍: ജില്ല, പിൻകോഡ്, വില്ലേജ്/ടൗണ് എന്നിവ നല്‍കിയ ശേഷം കൃത്യമായ താമസസ്ഥലം മാപ്പില്‍ ചുവന്ന അടയാളം ഉപയോഗിച്ച്‌ സ്ഥിരീകരിക്കണം.


ചോദ്യാവലി പൂരിപ്പിക്കല്‍: പോർട്ടലിലുള്ള ടൂള്‍ടിപ്പുകള്‍, പതിവുചോദ്യങ്ങള്‍ എന്നിവയുടെ സഹായത്തോടെ വീടുകളുടെ പട്ടിക തയാറാക്കലിനുള്ള 34 ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാം. ഒരേ ലോഗിനില്‍ തന്നെ വീട്ടിലുള്ള എല്ലാവരുടെയും വിവരങ്ങള്‍ നല്‍കാൻ സാധിക്കും.
പ്രക്രിയ ഇടയ്ക്കുവച്ച്‌ നിർത്തേണ്ടി വന്നാല്‍ ഡ്രാഫ്റ്റ് ആയി സേവ് ചെയ്ത് പിന്നീട് പൂർത്തിയാക്കാനും സൗകര്യമുണ്ട്.


ഫൈനല്‍ സബ്മിറ്റും എസ്‌ഇ ഐഡിയും: വിവരങ്ങള്‍ കൃത്യമാണെന്ന് പ്രിവ്യൂ സ്ക്രീൻ വഴി ഉറപ്പാക്കിയ ശേഷം നല്‍കാം. ഇതിനുശേഷം മാറ്റങ്ങള്‍ വരുത്താനാകില്ല. വിജയകരമായി സമർപ്പിച്ചു കഴിയുന്പോള്‍ "എച്ച്‌’ എന്ന് തുടങ്ങുന്ന 11 അക്കങ്ങളുള്ള എസ്‌ഇ ഐഡി മൊബൈലിലും ഇ-മെയിലിലും ലഭിക്കും.സെൻസസ് ഉദ്യോഗസ്ഥർ (എന്യൂമറേറ്റർമാർ) പിന്നീട് വീടുകള്‍ സന്ദർശിക്കുന്പോള്‍ ഈ എസ്‌ഇ ഐഡി അവർക്ക് കൈമാറണം. ഈ ഐഡി നിലവിലുള്ള റിക്കാർഡുമായി പൊരുത്തപ്പെടുന്നുണ്ടെങ്കില്‍ വിവരങ്ങള്‍ സ്ഥിരീകരിച്ച്‌ സബ്മിറ്റ് ചെയ്യും. പൊരുത്തപ്പെടാത്ത സാഹചര്യങ്ങളില്‍ മാത്രം എന്യൂമറേറ്റർ വിവരങ്ങള്‍ പുതിയതായി ശേഖരിക്കും.
Previous Post Next Post