ഫിഫ ലോകകപ്പ് 2026 ഗ്രൂപ്പ് എഫില്‍ നിന്നും ഒന്നാം സ്ഥാനക്കാരായി നെതർലൻഡ്സ് നോക്കൗട്ട് റൗണ്ടില്‍ പ്രവേശിച്ചു.ചൊവ്വാഴ്ചനടക്കുന്നറൗണ്ട്ഓഫ് 32 പോരാട്ടത്തില്‍അവർ മോറോക്കോയെനേരിടും. കൻസാസ് സിറ്റി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഹാനിബാളിന്റെ നാട്ടുകാരായ ട്യുണീഷ്യയെ തകർത്താണ് ഓറഞ്ച് പട തങ്ങളുടെ കരുത്ത് കാട്ടിയത്. അതേസമയം ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായ ട്യുണീഷ്യയുടെ ലോകകപ്പ് യാത്ര ഇതോടെ അവസാനിച്ചു. ആക്രമണാത്മക ശൈലിക്ക് യോജിച്ച 4-3-3 വിന്യാസത്തിലിറങ്ങിയ ഓറഞ്ച് പടയ്ക്കെതിരെ 5-3-2 എന്ന പ്രതിരോധാത്മകമായ ഫോർമേഷനിലാണ്.കളിയുടെ മൂന്നാം മിനുട്ടില്‍ ടുണീഷ്യൻ താരം എല്ലൈസ് സ്കീര്‍ സെല്‍ഫ് ഗോളിലൂടെ നെതർലൻഡ്സിനെ മുന്നില്‍ എത്തിച്ചു. ഗോള്‍ വഴങ്ങിയതിന്റെ ആഘാതത്തില്‍ നിന്ന് ടുണീഷ്യൻ താരങ്ങള്‍ കരകയറുന്നതിനു മുന്നേ ഏഴാം മിനുട്ടില്‍ ലിവർപൂള്‍ നായകൻ വിർജില്‍ വാൻ ഡിജിക് നല്‍കിയ അസ്സിസ്റ്റില്‍ നിന്നും ബ്രയാൻ ബ്രോബി ഓറഞ്ച് പടയുടെ രണ്ടാം ഗോള്‍ നേടി. രണ്ടാം പകുതിയില്‍ ഹാനിബാള്‍ മെജ്ബ്രിയില്‍ നിന്നും ലഭിച്ച പന്ത് ഡച്ച് വലയിലെത്തിച്ച് ഹസീം മസ്തൂരി ട്യുണീഷ്യയുടെ ആശ്വാസഗോള്‍ നേടി. എന്നാല്‍ അധികം വൈകാതെ ജാൻ പോള്‍ വാൻ ഹെക്കെ ഓറഞ്ച് പടയുടെ മൂന്നാം ഗോള്‍ സ്കോർ ചെയ്തു ട്യുണീഷ്യയുടെ പ്രതീക്ഷകള്‍ കുഴിച്ചു മൂടി
ഫിഫ ലോകകപ്പ് 2026: ട്യുണീഷ്യയെ തകര്‍ത്ത് നെതര്‍ലൻഡ്സ് നോക്കൗട്ട് റൗണ്ടില്‍.
Malayala Shabdam News
0