കണ്ണൂര്‍ വിമാനത്താവളത്തില്‍ 1.88 കോടി രൂപയുടെ സ്വര്‍ണം പിടികൂടി; മലദ്വാരത്തില്‍ ഒളിപ്പിച്ച നാല് സ്വര്‍ണ്ണ ക്യാപ്‌സ്യൂളുമായി പിടിയിലായത് കാസര്‍കോട് സ്വദേശി അറസ്റ്റില്‍ അബ്ദുല്‍ റംഷീദ്.

രാജ്യത്ത് സ്വര്‍ണ്ണ ഇറക്കുമതിയുടെ തീരുവ ഉയര്‍ത്തിയതോടെ സ്വര്‍ണ്ണക്കടത്തുകാര്‍ വീണ്ടും സജീവം. വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് വര്‍ധിച്ചു വരികയാണ്.കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി കസ്റ്റംസ് കണ്ണുവെട്ടിച്ച്‌ ഒരു കിലോ മുകളില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവാവ് പിടിയിലായി. സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശിയായ യുവാവാണ് പിടിയിലായത്.

കാസര്‍കോട് കുമ്പള സ്വദേശിയായ അബ്ദുല്‍ റംഷീദിനെയാണ് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റ് വിഭാഗം പൊക്കിയത്. ഞായറാഴ്ച കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ ഇയാളുടെ നടത്തത്തില്‍ കടുത്ത അസ്വാഭാവികത തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിട്ടയക്കാതെ എക്‌സ്‌റേ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് കോടികളുടെ സ്വര്‍ണ്ണക്കടത്ത് കയ്യോടെ പിടികൂടുന്നത്. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1.88 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് റഷീദ് മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്തിയത്. കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റ് വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തു. ഞായറാഴ്ചയാണ് വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട നടന്നത്.ഷാര്‍ജയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ (IX742) കണ്ണൂരിലെത്തിയതായിരുന്നു ഇയാള്‍. കസ്റ്റംസ് പരിശോധനയ്ക്കിടെ സംശയം തോന്നിയ ഇയാളെ വിശദമായി പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെടുത്തത്. പരിശോധനയില്‍ സംശയം തോന്നിയ കസ്റ്റംസ് സംഘം റംഷീദിനെ കസ്റ്റഡിയിലെടുത്ത് പ്രത്യേക പരിശോധനാ മുറിയിലേക്ക് മാറ്റി. വസ്ത്രങ്ങളും ലഗേജുകളും അരിച്ചുപെറുക്കിയിട്ടും ഒന്നും കിട്ടാതായതോടെയാണ് ഇയാളെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കിയത്. എക്‌സ്‌റേ സ്‌കാനിങ്ങിലാണ് മലദ്വാരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലുള്ള സ്വര്‍ണ്ണം കണ്ടെത്തിയത്.അതിവിദഗ്ദ്ധമായി ക്യാപ്‌സൂള്‍ രൂപത്തിലാക്കിയ 4 വലിയ സ്വര്‍ണ്ണ മിശ്രിതങ്ങളാണ് ഇയാള്‍ തന്റെ ശരീരത്തിനുള്ളില്‍ തിരുകിക്കയറ്റിയിരുന്നത്. കസ്റ്റംസിന് ലഭിച്ചത് 1.2817 കിലോഗ്രാം സ്വര്‍ണം സ്വര്‍ണമാണ് തരംതിരിച്ച്‌ എടുത്തത്. പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന് ആഭ്യന്തര വിപണിയില്‍ 1.875 കോടിയിലധികം രൂപ വിലവരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണെന്നും കള്ളക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മറ്റുള്ളവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും കസ്റ്റംസ് അറിയിച്ചു.
Previous Post Next Post