സംസ്ഥാനത്ത് തിങ്കളാഴ്ചത്തെ ഇരട്ടക്കുതിപ്പിനു പിന്നാലെ ചൊവ്വാഴ്ച താഴേക്കിറങ്ങി സ്വർണവില. ഗ്രാമിന് 190 രൂപയും പവന് 1,520 രൂപയുമാണ് കുറഞ്ഞത്.ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 13,375 രൂപയിലും പവന് 1,07,000 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വര്ണവില ഗ്രാമിന് 155 രൂപ കുറഞ്ഞ് 10,995 രൂപയിലെത്തി.
കുതിപ്പും കിതപ്പും ദൃശ്യമായ ഒരു വാരത്തിനു ശേഷം തിങ്കളാഴ്ച സ്വർണവില കുതിച്ചുകയറിയിരുന്നു. രണ്ടുതവണയായി 1,400 രൂപയാണ് വർധിച്ചത്. രാവിലെ ഗ്രാമിന് 40 രൂപയും പവന് 320 രൂപയും ഉയർന്നതിനു പിന്നാലെ വൈകുന്നേരം ഗ്രാമിന് 135 രൂപയും പവന് 1,080 രൂപയും കുതിച്ചു.
ദിവസങ്ങള്‍ നീണ്ട ചാഞ്ചാട്ടങ്ങള്‍ക്കിടെ ജൂണ്‍ ഒന്നിന് ഗ്രാമിന് 75 രൂപയും പവന് 600 രൂപയും കുറഞ്ഞിരുന്നു. പിന്നീട് വൻ ചാഞ്ചാട്ടമാണ് ദൃശ്യമാകുന്നത്. ജൂണ്‍ 11ന് രേഖപ്പെടുത്തിയ പവന് 1,06,800 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.