ഹണിമൂണിനിടെ നവവരൻ കുഴഞ്ഞുവീണ് മരിച്ചു, സാക്ഷിയായി ഭാര്യയും: വിവാഹം നടന്നത് 10 ദിവസം മുമ്പ്,സ്കൂബ ഡൈവിംഗ് ചെയ്യുന്നതിനിടെ ഇർഫാന് ഹൃദയാഘാതം ഉണ്ടായതായാണ് പുറത്തുവരുന്ന വിവരം.


ഹണിമൂണിനിടെ യുവാവ് ശ്രീലങ്കയില്‍ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം വേങ്ങര സ്വദേശിയായ എ കെ മുഹമ്മദ് ഇർഫാനാണ് മധുവിധുവിനിടയില്‍ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.

പത്ത് ദിവസം മുമ്പായിരുന്നു ഇർഫാന്റെ വിവാഹം കഴിഞ്ഞത്. ഇർഫാനും ഭാര്യയും ഹണിമൂണിനായി സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പമാണ് ശ്രീലങ്കയിലെത്തിയത്. കൊളംബോയില്‍ നിന്ന് 300 കിലോമീറ്റർ അകലെയുള്ള സ്ഥലത്താണ് സ്കൂബ ഡൈവിംഗ് ചെയ്യുന്നതിനായി സംഘം എത്തിയത്. സ്കൂബ ഡൈവിംഗ് നടത്തുന്നതിനിടെ കടലിനടിയില്‍ വച്ച്‌ ഇർഫാന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. പെട്ടെന്ന് അബോധാവസ്ഥയിലായ ഇർഫാനെ ഒപ്പമുണ്ടായിരുന്ന ട്രെയിനർമാരും സുഹൃത്തുക്കളും ചേർന്ന് പെട്ടെന്ന് കരയ്‌ക്കെത്തിച്ചു. ഉടൻതന്നെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Previous Post Next Post