നിലവിലെ ഐപിഎല് ചാംപ്യന്മാരായ റോയല് ചാലഞ്ചേ്സ് ബെംഗളൂരുവിനെ ബൗളിങ് മികവില് എറിഞ്ഞിട്ട് ആധികാരിക വിജയം കൊയ്തിരിക്കുകയാണ് ഗുജറാത്ത് ടൈറ്റന്സ്.ഹോം ഗ്രൗണ്ടായ നരേന്ദ്രമോദി സ്റ്റേഡിയത്തില് നാലു വിക്കറ്റിന്റെ ആധികാരിക വിജയമാണ് ശുഭ്മന് ഗില്ലും സംഘവും ആഘോഷിച്ചത്.
ഈ ജയത്തോടെ ഒമ്പതു മാച്ചില് നിന്നിം 10 പോയിന്റോടെ പ്ലേഓഫ് പ്രതീക്ഷകളും ജിടി കാത്തുസൂക്ഷിച്ചിരിക്കുകയാണ്. എന്നാല് പഞ്ചാബ് കിങ്സിനെ പിന്തള്ളി പോയിന്റ് പട്ടികയില് തലപ്പത്തേക്കും അതോടൊപ്പം പ്ലേഓഫിനു തൊട്ടരികിലുമെത്താനുമുള്ള അവസരമാണ് ആര്സിബി നഷ്ടമാക്കിയത്.156 റണ്സിന്റെ ചെറിയ വിജയലക്ഷ്യമാണ് ജിടിക്കു ആര്സിബി നല്കയത്. കാര്യമായി ബുദ്ധിമുട്ടാതെ തന്നെ 15.5 ഓവറില് ആറു വിക്കറ്റ് നഷ്ടത്തില് ജിടി വിജയം വരുതിയിലാക്കുകയും ചെയ്തു. ക്യാപ്റ്റന് ഗില്ലും (43) ജോസ് ബട്ലറുമാണ് (39) ജിടിയുടെ പ്രധാന സ്കോറര്മാര്.
പതിവു ശൈലയില് നിന്നും വ്യത്യസ്തമായി വളരെ അഗ്രസീവായ ബാറ്റിങാണ് ഗില് കാഴ്ചവച്ചത്. വെറും 18 ബോളലാണ് അഹേം 43 റണ്സ്
അടിച്ചെടുത്ത്. നാലു ഫോറുകളഴും മൂന്നു സിക്സറും ഇതിലുള്പ്പെടും. 9 ബോളില് നാലു സിക്സറും രണ്ടു ഫോറുമടക്കമാണ് ബട്ലര് 39ലെത്തിയത്.
ജിടി ഇന്നിങ്സില് ഒരു ഫിഫ്റ്റി പ്ലസ് കൂട്ടുകെട്ട് പോലുമുണ്ടായില്ല. ആദ്യ വിക്കറ്റില് ഗില്- സായ് സുദര്ശന് ജോടി 18 ബോളില് 42 റണ്സെടുത്തിരുന്നു. ഇതില് 36 ബോഴും ഗില്ലിന്റെ ബാറ്റില് നിന്നായിരുന്ന. സായിയുടെ സംഭാവന അഞു ബോളില് ആറു റണ്സ് മാത്രം. സായിയും (6), ഗില്ലും അടുത്തടുത്ത ഇടവേളയില് മടങ്ങിയപ്പോള് ജിടി രണ്ടിന് 57.
എന്നാല് അറ്റാക്കിങ് ഗെയിം കെട്ടഴിച്ച ബട്ലര് അടുത്ത വിക്കറ്റില് വാഷിങ്ണ് സുന്ദറിനൊപ്പം 15 ബോളില് 35 റണ്സടിച്ചതോടെ ജിടി വിജയമുറപ്പിക്കുകയായിരുന്നു. രാഹുല് തെവാട്ടിയയും (27*) റാഷിദ് ഖാനും (7*) ചേര്ന്നാണ് ടീമിന്റെ വിജയറണ്സ് പൂര്ത്തിയാക്കിയത്. ആര്സിബിക്കായി ഭുവനേശ്വര് കുമാര് മൂന്നും റൊമാരിയോ ഷെപ്പേര്ഡ് രണ്ടു വിക്കറ്റുമെടുത്തു