സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുറയുന്നു.

 
സംസ്ഥാനത്ത് കഴിഞ്ഞ നാളുകളിലെല്ലാമുണ്ടായ കടുത്ത ചൂടിൻ്റ ഭാഗമായി വൈദ്യുതി ഉപഭോഗവും വലിയ രീതിയില്‍ കൂടിയിരുന്നു.
എന്നാല്‍ ഇന്നലെ മുതല്‍ കേരളത്തില്‍ വൈദ്യുതി ഉപഭോഗം കുറഞ്ഞു തുടങ്ങി. ഇന്നലെ മുതല്‍ സംസ്ഥാനത്ത് വേനല്‍ മഴ പെയ്തു തുടങ്ങിയിരുന്നു.

ഈ സാഹചര്യത്തിലാണ് വൈദ്യുതി ഉപഭോഗവും സംസ്ഥാനത്ത് കുറയുന്നത്. ചൂടിന് താല്കാലികമായി കുറവുണ്ടാകുന്നതാണ് വൈദ്യതി ഉപഭോഗം കുറയാണ് കാരണമായത്. ഓവർ ലോഡ‍് വരുന്ന സാഹചര്യത്തില്‍ പവർ ട്രിപ്പാകുന്ന സാഹചര്യവും താല്കാലിമായി നേരിയ നിയന്ത്രണങ്ങളും കേരളത്തിലുണ്ടായിരുന്നു. എന്നാല്‍ ഇന്നലെ അത്തരത്തില്‍ യാതൊരു പ്രശ്നവും സംസ്ഥാനത്തുണ്ടായില്ലെന്നും കെ എസ് ഇ ബി അറിയിച്ചു.

ഇനി വരുന്ന ദിവസങ്ങളില്‍ വേനല്‍ മഴ ശക്തയാർജിക്കും സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലേ‌ർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാഹചര്യമാണെങ്കില്‍ വൈദ്യുതി ഉപഭോഗം ഇനിയും കുറയാം.
Previous Post Next Post