ഇന്ധന വിലവർധനയില്‍ പ്രതിഷേധം കനക്കുന്നതിടെ, വിലകൂട്ടാൻ സമ്മർദം ശക്തമാക്കി പൊതുമേഖല എണ്ണക്കമ്പനികള്‍. പെട്രോള്‍ ഡീസല്‍ വില നാലുമുതല്‍ അഞ്ചുരൂപവരെ വർധിപ്പിച്ചേക്കും. ചർച്ചകള്‍ ആരംഭിച്ചതായി കേന്ദ്രസർക്കാർ അറിയിച്ചു. പെട്രോള്‍ ഡീസല്‍ വില നാലുമുതല്‍ അഞ്ചുരൂപവരെ വർധിപ്പിച്ചേക്കും.ഗാർഹിക എല്‍പിജിയ്ക്ക് അൻപത് രൂപവരെയും വിലവർധനവിന് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില കൂട്ടില്ലെന്ന് കേന്ദ്രസർക്കാർ ആവർത്തിക്കുമ്പോഴും പ്രതിസന്ധി രൂക്ഷമെന്നാണ് കേന്ദ്ര ധന മന്ത്രാലയത്തിന്റെ റിപ്പോർട്ട്. പശ്ചിമേഷ്യൻ പ്രതിസന്ധി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത വെല്ലുവിളി സൃഷ്ടിക്കുന്നുവെന്നാണ് മുന്നറിയിപ്പ്. ഗള്‍ഫ് മേഖലയിലെ എണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങളുടെ തകർച്ച ഇന്ധന വിതരണത്തെ ബാധിക്കാൻ സാധ്യതയുണ്ട്. പ്രതിസന്ധി നീണ്ടു പോയാല്‍ പെട്രോള്‍,ഡീസല്‍ വില വർദ്ധിപ്പിക്കേണ്ടി വരുമെന്ന് ഏപ്രിലിലെ മാസത്തിലെ സാമ്പത്തിക അവലോകന റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.ആഗോള പ്രതിസന്ധിക്കിടയിലും ഇന്ത്യ ഇന്ധന വിലക്കയറ്റം പിടിച്ചു നിർത്തിയെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പെട്രോള്‍ ഡീസല്‍ വില വർദ്ധിപ്പിച്ച് ജനങ്ങള്‍ക്ക് മേല്‍ അമിതഭാരം കേന്ദ്രം അടിച്ചേല്‍പ്പിക്കുമെന്ന വിമർശനം പ്രതിപക്ഷവും ശക്തമാക്കിയിട്ടുണ്ട്. അതിനിടെ ഡീസലിന്റെയും വിമാന ഇന്ധനത്തിന്റെയും കയറ്റുമതി തിരുവ കേന്ദ്രസർക്കാർ കുറച്ചു.