ഇടിമിന്നലേറ്റ് വീടിന്റെ ചുവര്‍ ഇടിഞ്ഞുവീണു; ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് പരുക്ക്.

തൃശ്ശൂർ ചാവക്കാട് ഇടിമിന്നലില്‍ വീടിന്റെ ചുവർ ഇടിഞ്ഞുവീണു ഒരു കുടുംബത്തിലെ മൂന്നുപേർക്ക് പരുക്ക് പറ്റി. ചാവക്കാട് മടത്തല അയനപ്പുള്ളി വീട്ടില്‍ മനോജ് (42), അദ്ദേഹത്തിന്റെ ഭാര്യ സ്മൃതി (34), ഏഴ് വയസ്സുകാരിയായ മകള്‍ ജ്യോതി എന്നിവർക്കാണ് പരുക്കേറ്റത്.ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്. ഉറങ്ങിക്കിടക്കുകയായിരുന്ന ഇവരുടെ മേലേക്ക് വീടിന്റെ ഭിത്തി ഇടിഞ്ഞുവീഴുകയായിരുന്നു. പരിക്കേറ്റ ആരുടെയും നില നിലവില്‍ ഗുരുതരമല്ല എന്നത് ആശ്വാസകരമാണ്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തൃശ്ശൂർ ജില്ലയില്‍ വൈകുന്നേരങ്ങളിലും രാത്രിയിലും ശക്തമായ ഇടിമിന്നലോട് കൂടിയ വേനല്‍മഴ തുടരുകയാണ്. കഴിഞ്ഞ ദിവസം പാടത്ത് കളിച്ചുകൊണ്ടിരുന്ന മൂന്ന് കുട്ടികള്‍ക്കും ഇടിമിന്നലേറ്റ് പരുക്കേറ്റിരുന്നു. വേനല്‍മഴയ്ക്കൊപ്പമുള്ള ഇടിമിന്നല്‍ വലിയ രീതിയിലുള്ള അപകടങ്ങള്‍ക്കും ജീവഹാനിക്കും കാരണമാകുന്നുണ്ടെന്നും, മിന്നല്‍ സമയത്ത് തുറസ്സായ സ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ ജാഗ്രത നിർദ്ദേശം നല്‍കുന്നു.
Previous Post Next Post