ശക്തമായ മഴയെത്തുടർന്ന് താമരശ്ശേരി ചുരത്തില്‍ ഒന്നാം വളവിനും രണ്ടാം വളവിനും ഇടയില്‍ റോഡിലേക്ക് മരങ്ങള്‍ വീണു.ഇതേത്തുടർന്ന് ചുരത്തിലൂടെയുള്ള ഗതാഗതം പൂർണ്ണമായും സ്തംഭിച്ചിരിക്കുകയാണ്. ഇരുചക്ര വാഹനങ്ങള്‍ക്ക് പോലും കടന്നുപോകാൻ കഴിയാത്ത വിധം റോഡ് പൂർണമായി അടഞ്ഞു.
മരങ്ങള്‍ മുറിച്ചുമാറ്റി റോഡ് വൃത്തിയാക്കുന്നതിനായി കല്‍പറ്റയില്‍ നിന്ന് ഫയർഫോഴ്സ് യൂനിറ്റ് സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു. ചുരം മേഖലയില്‍ ശക്തമായ മഴ തുടരുന്നത് വെല്ലുവിളി ഉയർത്തുന്നുണ്ട്.
ചുരം വഴി യാത്ര ചെയ്യാൻ പ്ലാൻ ചെയ്യുന്നവർ നിലവിലെ സാഹചര്യം കണക്കിലെടുത്ത് യാത്രകള്‍ ഒഴിവാക്കുകയോ ഇതര പാതകള്‍ സ്വീകരിക്കുകയോ ചെയ്യേണ്ടതാണ്. അടിയന്തരമായി മരങ്ങള്‍ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.