വാടാനപ്പള്ളിയില്‍ കോണ്‍ഗ്രസിനുള്ളിലെ തർക്കമാണെന്ന തരത്തില്‍ "കെ സി നയിക്കട്ടെ" എന്ന സന്ദേശമുള്ള ഫ്ലക്സ് ബോർഡ് സ്ഥാപിച്ചതിന് പിന്നില്‍ സി.പി.എം പ്രവർത്തകനാണെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.
സേവ് കോണ്‍ഗ്രസ്' എന്ന പേരില്‍ സ്ഥാപിച്ച ബോർഡ് സ്ഥാപിക്കുന്നത് സി.പി.എം പ്രവർത്തകനായ അരവശേരി മുഹമ്മദാണെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായതായി റിപ്പോർട്ടുകള്‍ പറയുന്നു. പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ബോർഡ് സ്ഥാപിക്കുന്ന മുഹമ്മദിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
സി.പി.എം വാടാനപ്പള്ളി ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ ഭർത്താവാണ് മുഹമ്മദ്. കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാലിനെ അനുകൂലിക്കുന്ന തരത്തില്‍ ബോർഡ് സ്ഥാപിച്ച് പാർട്ടിക്കുള്ളില്‍ ഭിന്നതയുണ്ടെന്ന പ്രതീതി സൃഷ്ടിക്കാനായിരുന്നു ശ്രമമെന്നാണ് യുഡിഎഫിന്റെ ആരോപണം.സംഭവത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് മണ്ഡലം കമ്മിറ്റി പോലീസില്‍ പരാതി നല്‍കി.