കോട്ടയം : ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാലയിലെ വാതിൽ തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്.
തുടർന്ന് മോഷണ ശ്രമത്തിനിടെ ഓഫിസിനുള്ളിൽ മുളകു പൊടി വിതറുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് മോഷണം നടന്നതെന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് രാവിലെ ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാല തുറക്കാൻ ജീവനക്കാർ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം പുറത്ത് അറിഞ്ഞത്.
തുടർന്ന് ഇവർ വിവരം ഗാന്ധിനഗർ പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് ഗാന്ധിനഗർ പൊലീസ് സ്ഥലത്ത് എത്തി നടത്തിയ പരിശോധനയിൽ ക്യാഷ് ചെസ്റ്റിൽ നിന്നും പണം നഷ്ടമായിട്ടില്ലെന്ന് കണ്ടെത്തി.
തുടർന്ന് മദ്യത്തിന്റെ സ്റ്റോക്ക് എടുക്കുകയാണ്. മദ്യം നഷ്ടമായിട്ടുണ്ടോ എന്നറിയാൻ സ്‌റ്റോക്ക് പരിശോധിക്കേണ്ടി വരുമെന്ന് ബിവറേജസ് കോർപ്പറേഷൻ ജിവനക്കാർ അറിയിച്ചു. സംഭവത്തിൽ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ ശേഖരിച്ചു ഗാന്ധിനഗർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.