തലസ്ഥാനത്ത് ഫ്ലക്സ് പോര് തുടരുന്നു. വിഡി സതീശൻ അനുകൂലികളും കെസി വേണുഗോപാല്‍ അനുകൂലികളുമാണ് മത്സരിച്ച്‌ ഫ്ലക്സ് സ്ഥാപിക്കുന്നത്.

തിരുവനന്തപുരം: തലസ്ഥാനത്ത് കൂടുതല്‍ ഫ്ലക്സുകള്‍ ഉയരുന്നു . മുഖ്യമന്ത്രി ആരാകണം എന്നതില്‍ കോണ്‍ഗ്രസ് ഹൈക്കമാൻഡ് തീരുമാനം പ്രഖ്യാപിക്കാനിരിക്കെയാണ് വിഡി സതീശനേയും കെസി വേണുഗോപാലിനേയും അനുകൂലിച്ചുള്ള ഫ്ലക്സ് ബോർഡുകള്‍ ഉയരുന്നത്.

കെ. പി. സി സി ഓഫീസ് പരിസരത്ത് നിരവധി ഫ്ലക്സുകളാണ് ഇതുവരെ ഉയർന്നത് .

വെള്ളയമ്പലത്ത് കെ സി വേണുഗോപാലിൻറെ ഫ്ലക്സിന് ബദലായി വി ഡി സതീശൻ അനുകൂല ഫ്ലക്സുകളും സ്ഥാപിച്ചു . കുഞ്ഞുഞിന് ശേഷം കെ സി എന്ന ഫ്ലക്സിന് അടുത്ത് ജനതയും ഞങ്ങളുടെ ജനിതകവും വി ഡി എന്ന ഫ്ലക്സ് വിഡി സതീശൻ അനുകൂലികള്‍ സ്ഥാപിച്ചു .

Natural choice VD എന്നും കൂടുതല്‍ ഫ്ലക്സുകള്‍ സ്ഥാപിച്ചിട്ടുണ്ട് . അതിനിടെ ഫ്ലക്സില്‍ കരി ഓയില്‍ ഒഴിക്കുന്ന സംഭവമുണ്ടായി. കെസി വേണുഗോപാല്‍ അനുകൂല ഫ്ലക്സില്‍ ആണ് കരി ഓയില്‍ ഒഴിച്ചത്. കെപിസിസിക്ക് മുന്നില്‍ സ്ഥാപിച്ച ബോർഡിലാണ് കരിഓയില്‍ ഒഴിച്ചത് 
Previous Post Next Post