കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷിയോഗം ഇന്ന്

മുഖ്യമന്ത്രി തീരുമാനത്തില്‍ കോണ്‍ഗ്രസിന്റെ നിർണായക നിയമസഭാ കക്ഷിയോഗം ഇന്ന്. എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുള്‍ വാസ്നിക്കും തലസ്ഥാനത്ത് എത്തി.

മുതിർന്ന നേതാക്കളേയും ഘടകകക്ഷികളെയും കേള്‍ക്കും. നിയമസഭാ കക്ഷിയോഗം തീരുമാനമെടുക്കാൻ ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തി പ്രമേയം പാസാക്കിയേക്കും.

രാവിലെ പത്തരക്ക് കെപിസിസി ആസ്ഥാനത്താണ് യോഗം നടക്കുന്നത്. എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുള്‍ വാസ്നിക്കും ഇന്നലെയാണ് കേരളത്തിലെത്തിയത്. മുതിർന്ന നേതാക്കളുടെയും ഘടകകക്ഷികളുടെയും അഭിപ്രായം കൂടി പരിഗണിക്കാൻ ഇടയുണ്ട്. നിയമസഭാ കക്ഷിയോഗം തീരുമാനമെടുക്കാൻ ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തിയുള്ള പ്രമേയം പാസാക്കാനാണ് സാധ്യത.
Previous Post Next Post