കൊച്ചി :സ്വര്‍ണം സംബന്ധിച്ച മോദിയുടെ പ്രസ്താവനക്ക് പിന്നാലെ കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി.
ഗ്രാമിന് 20 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,945 രൂപയായാണ് കുറഞ്ഞത്.
പവന്റെ വിലയില്‍ 160 രൂപയുടെ കുറവുണ്ടായി. 1,11,560 രൂപയായാണ് പവന്റെ വില കുറഞ്ഞത്. രാജ്യാന്തര വിപണികളിലും ഇന്ന് സ്വര്‍ണവില ഇടിഞ്ഞിട്ടുണ്ട്.
സ്‌പോട്ട് ഗോള്‍ഡ് നിരക്ക് 0.8 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 4,678.39 ഡോളറായി. യുഎസ് ഗോള്‍ഡ് ഫ്യൂച്ചര്‍നിരക്കിലും 0.9 ശതമാനത്തിന്റെ ഇടിവുണ്ടായി.
വില 4,486.20 ഡോളറായാണ് കുറഞ്ഞത്.ഡോളര്‍ കൂടുതല്‍ കരുത്താര്‍ജിച്ചത് സ്വര്‍ണ ഇറക്കുമതി രാജ്യങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
ഇറാന്‍ യുദ്ധം തന്നെയാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്ന പ്രധാനഘടകം.