സപ്തതിയുടെ നിറവില്‍ ഇരട്ടിമധുരം; ബിസിഎം കോളജിന് ഒട്ടോണമസ് പദവി.

കോട്ടയം :സപ്തതിയുടെ നിറവില് മികവിന്റെ കേന്ദ്രമായി പ്രശോഭിക്കുന്ന ബിഷപ് ചൂളപ്പറന്പില്‍ മെമ്മോറിയല്‍ കോളജിന് (ബിസിഎം) ഒട്ടോണമസ് പദവി.കോട്ടയം ജില്ലയിലെ പ്രമുഖ വനിതാ വിദ്യാഭ്യാസ സ്ഥാപനമായ ബിസിഎം കോളജിന് യുജിസി അനുവദിച്ച ഒട്ടോണമസ് പദവിയുടെ പ്രഖ്യാപനം കോട്ടയം ആർച്ച്‌ബിഷപ്പും കോളജ് രക്ഷാധികാരിയുമായ മാര് മാത്യു മൂലക്കാട്ട് നിര്വഹിച്ചു.

സ്വതന്ത്രമായി നൂതനമായ പ്രോഗ്രാമുകളും കോഴ്സുകളും രൂപപ്പെടുത്താനും സമയബന്ധിതമായി മൂല്യനിര്ണയം പൂര്ത്തിയാക്കാനും വിദ്യാര്ഥികള്ക്ക് കൂടുതല് തൊഴിലവസരങ്ങള് ലഭിക്കുന്ന മികച്ച പഠനാനുഭവം ഉറപ്പാക്കാനും ഓട്ടോണമസ് പദവി ഉപകരിക്കുമെന്ന് മാര് മാത്യു മൂലക്കാട്ട് പറഞ്ഞു. വിദ്യാഭ്യാസത്തിലൂടെ സ്ത്രീശക്തീകരണം എന്ന ലക്ഷ്യത്തില് ഏഴ് പതിറ്റാണ്ട് മുമ്പ് അക്ഷരനഗരിയില് ആരംഭിച്ച ബിസിഎം കോളജിന്റെ വിദ്യാഭ്യാസ നിലവാരം പുതിയ ഉയരങ്ങളില് എത്തിക്കാനുള്ള ഒരു വലിയ ചുവടുവയ്പാണ് ഒട്ടോണമസ് പദവി എന്നും അദ്ദേഹം വ്യക്തമാക്കി.

◄ഉന്നത അക്കാദമിക് നിലവാരം►

കോളജിന്റെ ഉന്നത അക്കാദമിക് നിലവാരം, സ്ഥിരതയാര്ന്ന മികച്ച വിജയ ശതമാനം യൂണിവേഴ്സിറ്റി റാങ്കുകള്, ശാന്തമായ പഠനാന്തരീക്ഷം അടിസ്ഥാന സൗകര്യങ്ങളുടെ പുരോഗതി, ഗവേഷണ പ്രവര്ത്തനങ്ങള്, സ്ത്രീ ശക്തീകരണ പ്രവര്ത്തനങ്ങള്, കലാ-കായിക രംഗത്തെ മികവ്, പൊതുസമൂഹത്തിന് നല്കുന്ന സേവനങ്ങള് തുടങ്ങി വിവിധ മാനദണ്ഡങ്ങള് പരിഗണിച്ചാണ് യുജിസി ഒട്ടോണമസ് പദവി നല്കിയത്. കോട്ടയം അതിരൂപത മാനേജ്മെന്റിന് കീഴില് 1955ല് സ്ഥാപിതമായ ബിസിഎം കോളജ് ആയിരക്കണക്കിന് പ്രഗത്ഭരായ വിദ്യാര്ഥികളോയാണ് വാർത്തെടുത്തി ട്ടുള്ളത്.

◄നാക്ക് അക്രിഡറ്റേഷനില് എ+ ഗ്രേഡ്►

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം അളക്കുന്ന വിവിധ ഏജന്സികളില് നിന്ന് കോളജിന് മികച്ച റേറ്റിംഗാണ് ലഭിച്ചിരിക്കുന്നത്. നാക്ക് അക്രിഡറ്റേഷനില് എ+ ഗ്രേഡ് കരസ്ഥമാക്കിയ ബിസിഎമ്മിന് കിര്ഫ് റാങ്കിംഗില് വനിതാ കോളജുകളില് കോട്ടയം ജില്ലയില് ഒന്നാം സ്ഥാനവും എംജി യൂണിവേഴ്സിറ്റിയില് രണ്ടാം സ്ഥാനവുമാണുള്ളത്

കോളജില് പ്രവര്ത്തിക്കുന്ന ഗവേഷണ കേന്ദ്രങ്ങള്, ഡിജിറ്റല് ലൈബ്രറി, വിദ്യാര്ഥികളുടെ സമഗ്ര വികസനത്തിനായി പ്രവര്ത്തിക്കുന്ന ക്ലബ്ബുകള്, വിവിധ എക്സ്റ്റന്ഷന് പ്രവര്ത്തനങ്ങള് തുടങ്ങിയവ ഉയര്ന്ന റേറ്റിംഗിന് സഹായിച്ചിട്ടുണ്ട്.
Previous Post Next Post