നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച; അഞ്ച് പ്രതികളെ കസ്റ്റഡിയില്‍ വിട്ടു.

മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിന്റെ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ അഞ്ചു പ്രതികളെ കോടതി അടുത്തമാസം രണ്ടുവരെ ജുഡീ ഷല്‍ കസ്റ്റഡിയില്‍ വിട്ടു.മറ്റൊരു പ്രതിയുടെ സിബിഐ കസ്റ്റഡി നീട്ടുകയും ചെയ്തു.ജയ്പുരില്‍നിന്നു പിടിയിലായ മംഗിലാല്‍ ഖാതിക്, വികാസ് ബിവാള്‍, ദിനേശ് ബിവാള്‍, ഗുരുഗ്രാമില്‍നിന്ന് അറസ്റ്റിലായ യാഷ് യാദവ്, മഹാരാഷ്ട്രയില്‍നിന്നു പിടിയിലായ ധനഞ്ജയ് ലോഖണ്ഡെ എന്നിവരുടെ ജുഡീഷല്‍ കസ്റ്റഡി അപേക്ഷ സിബിഐ പ്രത്യേക ജഡ്ജി അജയ് ഗുപ്ത അംഗീകരിക്കുകയായിരുന്നു.

മറ്റൊരു പ്രതിയായ ശുഭം ഖൈർനാറിനെ അഞ്ച് ദിവസം കൂടി കസ്റ്റഡിയില്‍ ചോദ്യം ചെയ്യാൻ കൂടുതല്‍ സമയം വേണമെന്ന ആവശ്യം അംഗീകരിക്കുകയും ചെയ്തു.ചോദ്യപേപ്പർ ചോർത്തുന്നതിനുള്ള ഗൂഢാലോചന, ചോദ്യപേപ്പർ ചോർന്നവഴി തുടങ്ങിയവയെല്ലാം കണ്ടെത്തിക്കഴിഞ്ഞുവെന്ന് സിബിഐ അവകാശപ്പെടുന്നത്.
Previous Post Next Post