സംസ്ഥാനത്ത് പൂട്ടിയ കള്ളുഷാപ്പുകള്‍ തുറക്കുന്നത് സർക്കാരിന്റെ സജീവ പരിഗണനയില്‍. സാധ്യത പരിശോധിക്കാൻ എക്സൈസ് മന്ത്രിയുടെ നേതൃത്വത്തില്‍ ചർച്ചകള്‍ നടത്തും.പരമ്പരാഗത തൊഴില്‍മേഖലയായ കള്ള് വ്യവസായം വൻ പ്രതിസന്ധി നേരിടുമ്പോള്‍ സർക്കാരില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷിയിലാണ് ഷാപ്പ് ഉടമകളും തൊഴിലാളികളും. സംസ്ഥാനത്ത് 1,460 കള്ള് ഷാപ്പുകളാണ് കഴിഞ്ഞസർക്കാരിന്റെ കാലത്ത് പൂട്ടിയത്. 4,500 ലേറെ തൊഴിലാളികള്‍ക്കാണ് ഉപജീവനം നഷ്ടമായത്. ബാറുകളുടെയും ബിവറേജുകളുടെയും എണ്ണം വർധിച്ചതോടെ വില്ല കുറഞ്ഞ് സാമ്പത്തിക നഷ്ടത്തിലായ ഷാപ്പുകളാണ് പൂട്ടിയത്. ഒരിക്കല്‍ പൂട്ടിയാല്‍ പിന്നീട് തുറക്കാൻ പരിമിതികളേറെയാണ്. കെട്ടിടത്തിൻ്റെ ഉയർന്ന വാടക മുതല്‍ പ്രാദേശികമായ എതിർപ്പുകള്‍ വരെ പ്രശ്നങ്ങള്‍.പതിറ്റാണ്ടുകളായി പരമ്പരാഗത തൊഴിലിലേർപ്പെടുന്നവർ കടുത്ത പ്രതിസന്ധിയിലാണ്.
സംസ്ഥാനത്ത് പൂട്ടിയ കള്ള് ഷാപ്പുകള്‍ വീണ്ടും തുറക്കുന്നത് സജീവ പരിഗണനയില്‍, മന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച
Malayala Shabdam News
0