പശ്ചിമ ബംഗാളില്‍ സുവേന്ദു അധികാരി മുഖ്യമന്ത്രിയായേക്കും, സത്യപ്രതിജ്ഞ ശനിയാഴ്ച.

പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായി സുവേന്ദു അധികാരി സ്ഥാനമേറ്റേക്കും. സത്യപ്രതിജ്ഞ കോല്‍ക്കത്തയിലെ ബ്രിഗേഡ് ഗ്രൗണ്ടില്‍ ശനിയാഴ്ച നടക്കും.
ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പ്രമുഖർ പങ്കെടുക്കും. സുവേന്ദു അധികാരി ഉടൻ ഡല്‍ഹിയിലെത്തുമെന്നും ഔദ്യോഗിക തീരുമാനത്തിനായി ഇന്ന് ബിജെപി യോഗം ചേരുമെന്നും വിവരമുണ്ട്.

അതേസമയം, ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനേറ്റ കനത്ത പരാജയത്തില്‍ ആഹ്ലാദ പ്രകടനം നടത്തുന്ന സ്വന്തം പാർട്ടിയിലെയും മറ്റ് പ്രതിപക്ഷ പാർട്ടികളിലെയും നേതാക്കളെ രൂക്ഷമായി വിമർശിച്ച്‌ രാഹുല്‍ ഗാന്ധി രംഗത്തെത്തി.

മമത ബാനർജിയുടെ തോല്‍വിയില്‍ സന്തോഷിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണെന്നും ബിജെപിയുടെ വിജയം ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാനുള്ള ശ്രമത്തിലെ വലിയ ചുവടുവെപ്പാണെന്നും അദ്ദേഹം പറഞ്ഞു.
Previous Post Next Post