കൊച്ചി :പ്രതിപക്ഷ നേതാവിന്റെ വീടുകളില്‍ ഇഡി നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ മുഖ്യമന്ത്രി വി.ഡി.സതീശൻ. ഡല്‍ഹിക്ക് പിന്നാലെ കേരളത്തില്‍ എത്തിയിട്ടും വാർത്തകളോട് പ്രതികരിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല. മാധ്യമങ്ങള്‍ ചോദ്യങ്ങള്‍ ആവർത്തിച്ചിട്ടും പ്രതികരിക്കാതെ അദ്ദേഹം വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
റെയ്ഡിന് പിന്നില്‍ 'വിഡി-ഇഡി-മോദി' കൂട്ടുകെട്ടാണെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ റെയ്ഡ് നടന്നതെന്നത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഇതേ കേസില്‍ നിലവിലെ മന്ത്രിസഭയിലെ രണ്ട് അംഗങ്ങള്‍ക്കെതിരെയും കടുത്ത ആരോപണങ്ങളുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസും വ്യക്തമാക്കിയിരുന്നു.