ചൂട് കൂടി ഹെയര്‍ സലൂണ്‍ എസ്ബിടി എടിഎമ്മിലേക്ക് മാറ്റി? വീഡിയോ വൈറല്‍

അസഹനീയമായ ചൂടാണ് ഈ വർഷം ഇന്ത്യയിലെമ്പാടും അനുഭവപ്പെട്ടത്. ചൂട് കൂടിയതോടെ ആളുകള്‍ പുറത്തിറങ്ങാൻ പോലും മടിച്ച്‌ തുടങ്ങി.

എന്നാല്‍, ചൂടിനെ പ്രതിരോധിക്കാനും കസ്റ്റമേഴ്സിനെ ആകർഷിക്കാനും ബീഹാറിലെ ദാനാപൂരിലെ ഒരു ഹെയർ സലൂണ്‍ ഉടമ തന്‍റെ ബുദ്ധിയുപയോഗിച്ചു. തന്‍റെ സലൂണിന് സമീപത്തായി അട‌ഞ്ഞ് കിടന്ന ഒരു എസ്ബിഐയുടെ എടിഎം സെന്‍റ വാടകയ്ക്ക് എടുത്ത് കട അങ്ങോട്ട് മാറ്റി. അതാകുമ്പോള്‍ പുതിയ എസി ഘടിപ്പിക്കേണ്ട ആവശ്യവുമില്ല. കസ്റ്റമേഴ്സിനും ആശ്വാസം. ചൂട് കാലത്ത് എസിയുടെ കുളിലില്‍ ഒരു മുടിവെട്ട്. പക്ഷേ, സംഗതി സീരിയസായത് എസ്ബിഐ എടിഎമ്മിലെ മുടിവെട്ട് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ.

വീഡിയോയിലെ കാഴ്ച

ബീഹാറിലെ ദാനാപൂരില്‍ നിന്നും സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോയില്‍, എസ്ബിഐ എടിഎം എന്നെഴുതിയ ഒരു ബോർഡ് കാണാം. എസ്ബിഐയുടെ നീലയിലും വെള്ളയിലും വരച്ച ലോഗോയും കാണാം. പക്ഷേ, അകത്ത് എസ്ബിടിയുടെ എടിഎമ്മിന് പകരം ഒരു കസേരയില്‍ ഇരിക്കുന്ന ആളിന്‍റെ മുടി മറ്റൊരാള്‍ വെട്ടുന്ന കാഴ്ചയാകും നിങ്ങള്‍ കാണുക. ആദ്യ കാഴ്ചയില്‍ നിങ്ങളൊന്ന് അമ്പരക്കും. എസ്ബിഐയുടെ എടിഎം സെന്‍റർ കൈയേറി ഒരാള്‍ സലൂണ്‍ തുടങ്ങിയെന്നാകും നിങ്ങളുടെ ആദ്യ ചിന്ത. എന്നാല്‍ വീഡിയോയ്ക്കൊമുള്ള കുറിപ്പില്‍ മറ്റൊന്നാണ് എഴുതിയിരിക്കുന്നത്.

Previous Post Next Post