മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനെയല്ലാതെ മറ്റൊരാളെ ജനം ആഗ്രഹിക്കുന്നില്ലെന്നും അങ്ങനെ ഒരു മാറ്റം വന്നാല്‍ ജനം സഹിക്കുകയോ പൊറുക്കുകയോ ചെയ്യില്ലെന്നുമാണ് സിദ്ദിഖ് പറയുന്നത്. ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയത്തിന്റെ പ്രധാന കാരണം വി ഡി സതീശനെന്ന് ഉറച്ച് വിശ്വസിക്കുന്നു. അധികാര വടംവലിക്കിടയില്‍, ഗ്രൂപ്പ് കളിച്ചും കുതികാല്‍ വെട്ടിയും മറ്റൊരാള്‍ ആ പദവിയിലേക്ക് വരരുത്. ഇതൊരു സാധാരണക്കാരന്റെ അപേക്ഷയാണെന്നും സിദ്ദിഖ് പറഞ്ഞു. (actor Siddique says we want vd satheesan as next kerala cm)
ഫേസ്ബുക്കിലൂടെയാണ് വി ഡി സതീശനുവേണ്ടി സിദ്ദിഖ് ശക്തമായി രംഗത്തെത്തിയിരിക്കുന്നത്. വി ഡി സതീശന്‍ കാര്യപ്രാപ്തിയുള്ള നേതാവാണെന്ന് സിദ്ദിഖ് പോസ്റ്റില്‍ പലയിടത്തും പ്രശംസിക്കുന്നുമുണ്ട്. ഈ തിരഞ്ഞെടുപ്പില്‍ നൂറില്‍ അധികം സീറ്റില്‍ വിജയിച്ചു യുഡിഎഫ് അധികാരത്തില്‍ വരും, ഇല്ലെങ്കില്‍ ഞാന്‍ രാഷ്ട്രീയ വനവാസത്തിനു പോകും എന്ന് ചങ്കുറപ്പോടെ പറഞ്ഞ ഒരേ ഒരു നേതാവ് വി ഡി സതീശനാണ്. ഒരു സാമുദായിക നേതാക്കളുടെയും തിണ്ണ നിരങ്ങാത്ത, ഒരാളുടെയും ഭീഷണിക്കു വഴങ്ങാത്ത, ഒരു നിലപാടെടുത്താല്‍ അതില്‍ ഉറച്ചു നില്‍ക്കുന്ന, മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന ഒരേ ഒരു നേതാവാണ് വി ഡി സതീശനെന്നും സിദ്ദിഖ് ഫേസ്ബുക്കില്‍ എഴുതി.