തിരുവനന്തപുരത്ത് കാറും ബൈക്കും കുട്ടിയിടിച്ച്‌ യുവാവിന് ദാരുണാന്ത്യം.

തിരുവനന്തപുരം എംസി റോഡില്‍ കീഴായിക്കോണത്ത് കാറും ബൈക്കും കുട്ടിയിടിച്ച്‌ യുവാവിന് ദാരുണാന്ത്യം. ബൈക്കിന് പിന്നില്‍ യാത്ര ചെയ്തിരുന്ന കടയ്ക്കല്‍ കുറ്റിക്കാട് സ്വദേശി സുബിന്‍ (18) ആണ് മരിച്ചത്.ഇന്ന് പുലര്‍ച്ചെ 2.30 മണിയോടെയായിരുന്നു അപകടം. വെഞ്ഞാറമൂട് ഭാഗത്ത് നിന്നു വന്ന ബൈക്ക് എതിര്‍ ദിശയില്‍ നിന്നു വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ സുബിനെ ഗോകുലം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ബൈക്ക് ഓടിച്ചിരുന്ന സുബിന്റെ സുഹൃത്ത് സിദ്ധാര്‍ഥ് പരിക്കേറ്റ് ചികിത്സയിലാണ്. വാമനപുരത്ത് നിന്നും ഭക്ഷണം കഴിച്ച്‌ മടങ്ങുകയായിരുന്ന ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ സഞ്ചരിച്ച കാറിലാണ് ബൈക്ക് ഇടിച്ചത്.
Previous Post Next Post