വേനല്‍മഴ തുടരും; പത്തു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.

പകല്‍ച്ചൂടിന് നേരിയ ആശ്വാസം പകർന്ന് സജീവമായ വേനല്‍മഴ വരുംദിവസങ്ങളിലും സംസ്ഥാനത്ത് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.ബുധനാഴ്ച വരെ ഏതാനും സ്ഥലങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. പത്ത് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഇന്നും ഇടുക്കി, പാലക്കാട് ജില്ലകളില്‍ നാളെയും എറണാകുളം, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളില്‍ ചൊവ്വാഴ്ചയും ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, വയനാട് ജില്ലകളില്‍ ബുധനാഴ്ചയുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.

ഇവിടങ്ങളിലെ ചില പ്രദേശങ്ങളില്‍ 24 മണിക്കൂറില്‍ ഏഴു മുതല്‍ 11 സെന്റിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അതേസമയം കഴിഞ്ഞ ദിവസം പകല്‍ താപനിലയില്‍ വലിയ മാറ്റമുണ്ടായിട്ടില്ല. കൊല്ലം, കോട്ടയം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിലൊഴികെ മറ്റൊരിടത്തും ശരാശരിക്കു മുകളിലുള്ള ഉയർന്ന താപനില രേഖപ്പെടുത്തിയിട്ടില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Previous Post Next Post