മുഖ്യമന്ത്രിയാക്കാത്തതില്‍ രമേശ് ചെന്നിത്തല കടുത്ത അതൃപ്തിയില്‍. വഴുതക്കാട്ടെ വീട്ടില്‍ നിന്ന് അദ്ദേഹം പുറത്തുപോയി.
ഇവിടെ രമേശ് ചെന്നിത്തല ഇല്ല എന്ന് ജ്യോതികുമാര്‍ ചാമക്കാല എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ സീനിയോരിറ്റി ഇത്തവണയും ഹൈക്കമാന്റ് പരിഗണിച്ചില്ല എന്നാണ് ചെന്നിത്തലയുടെ വികാരം.
വിഡി സതീശന്‍ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകും. തിങ്കളാഴ്ചയാണ് സത്യപ്രതിജ്ഞ. ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുന്നു എന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. എന്നാല്‍ പ്രതികരിക്കാന്‍ രമേശ് ചെന്നിത്തല തയ്യാറായില്ല. അതുവരെ വഴുതക്കാട്ടെ വീട്ടിലുണ്ടായിരുന്ന രമേശ് ചെന്നിത്തല മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വരാതെ പിന്‍ഭാഗത്തുകൂടെ പുറത്തുപോയി.
രമേശ് ചെന്നിത്തല കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗത്തില്‍ പങ്കെടുക്കില്ല എന്നാണ് വിവരം. അദ്ദേഹം ഗുരുവായൂരില്‍ പോകുന്നു എന്നാണ് അനൗദ്യോഗിക പ്രതികരണങ്ങള്‍. സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങളില്‍ നിന്ന് പൂര്‍ണമായും അദ്ദേഹം വിട്ടുനിന്നേക്കും. മന്ത്രിമാരുടെ എണ്ണത്തില്‍ കെസി വേണുഗോപാല്‍ പക്ഷത്തിന് പ്രാമുഖ്യം ലഭിക്കാനാണ് സാധ്യത. അപ്പോഴും രമേശ് ചെന്നിത്തല അവഗണിക്കപ്പെട്ടേക്കുമെന്നാണ് കരുതുന്നത്.