ഓക്‌സിജന്റെ 26-ാം വാര്‍ഷികാഘോഷം; അഞ്ചല്‍ സ്വദേശി റോയി ജേക്കബിന് മൊബൈല്‍ ഫോണ്‍ സമ്മാനം

കോട്ടയം: ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ 26-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദിവസേനയുള്ള നറുക്കെടുപ്പില്‍ കൊല്ലം അഞ്ചല്‍ ഏഴിയം കരുവേലില്‍ റോയി ജേക്കബിന് മൊബൈല്‍ ഫോണ്‍ സമ്മാനമായി ലഭിച്ചു. കഴിഞ്ഞ ദിവസം റോയി അഞ്ചല്‍ ഓക്സിജന്‍ ഷോറൂം സന്ദര്‍ശിച്ച് ഡിജിറ്റല്‍ ഉത്പന്നങ്ങള്‍ വാങ്ങിയിരുന്നു. തുടര്‍ന്നാണ് നറുക്കെടുപ്പില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിച്ചത്. 
ബുധനാഴ്ച വൈകീട്ട് കോട്ടയം നാഗമ്പടം ഓക്‌സിജന്‍ ഹെഡ് ഓഫീസ് ഷോറൂമില്‍ എത്തിയ നടി അനാര്‍ക്കലി മരയ്ക്കാരാണ് നറുക്കെടുപ്പ്് നടത്തിയത്. ഓക്‌സിജന്‍ റീജണല്‍ ബിസിനസ് ഹെഡ് ഷാജഹാന്‍ സിറാജുദ്ദീന്‍, മൊബൈല്‍ ഹെഡ് സി.ആര്‍. ഗീവര്‍ഗീസ്, കോട്ടയം സോണല്‍ മാനേജര്‍ ഷിയാസ് അബ്ദുള്‍ കരീം, മാര്‍ക്കറ്റിംഗ് കോര്‍ഡിനേറ്റര്‍ അരുണ്‍ ജോ, വിവോ റീജണല്‍ കീ അക്കൗണ്ട് മാനേജര്‍ ബിനീഷ്. ഡി തുടങ്ങിയവര്‍ പങ്കെടുത്തു.  
31 വരെയാണ് വാര്‍ഷിക ആഘോഷ പരിപാടികള്‍. ദിവസവും നടക്കുന്ന നറുക്കെടുപ്പിലൂടെ കാറും സ്‌കൂട്ടറും ഉള്‍പ്പെടെ അഞ്ച് കോടിയുടെ സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. മൊബൈല്‍ ഫോണ്‍, എസി., ലാപ്‌ടോപ്പ്, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, ഗാഡ്‌ജെറ്റുകള്‍, തുടങ്ങിയ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ പ്രത്യേക വിലക്കുറവില്‍ ലഭിക്കും. നിരവധി സമ്മാനങ്ങളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഫോണ്‍: 9020100100.
Previous Post Next Post