IPL 2026:ഡൽഹിയെ കീഴടക്കി കൊൽക്കത്ത!

ഐപിഎലില്‍ കൊല്‍ക്കത്തയ്ക്ക് മികച്ച വിജയം. ഡല്‍ഹിയെ 142/8 എന്ന സ്കോറിലൊതുക്കിയ ശേഷം 147 റണ്‍സ് 2 വിക്കറ്റ് നഷ്ടത്തില്‍ 14.2 ഓവറിലാണ് കൊല്‍ക്കത്ത വിജയം കൈവരിച്ചത്.കൊല്‍ക്കത്തയ്ക്കായി ഫിന്‍ അലന്‍ 47പന്തില്‍ 100 റണ്‍സ് നേടി വിജയ ശില്പിയായി. കാമറണ്‍ ഗ്രീന്‍ 27 പന്തില്‍ 33 റണ്‍സും നേടി ടീമിന്റെ വിജയത്തിലേക്കുള്ള യാത്രയില്‍ ഫിന്‍ അലന് കൂട്ടായി.

9 പന്തില്‍ 13 റണ്‍സ് നേടിയ അജിങ്ക്യ രഹാനെ റണ്ണൗട്ടാകുകയും അംഗ്കൃഷ് രഘുവംശി വേഗത്തില്‍ പുറത്താകുകയും ചെയ്തപ്പോള്‍ കൊല്‍ക്കത്ത 31/2 എന്ന നിലയിലായിരുന്നു. അവിടെ നിന്ന് 64 പന്തില്‍ 116 റണ്‍സ് നേടി ഫിന്‍ അലന്‍ - കാമറണ്‍ ഗ്രീന്‍ കൂട്ടുകെട്ട് കൊല്‍ക്കത്തയ്ക്ക് ആധികാരിക വിജയം സമ്മാനിയ്ക്കുകയായിരുന്നു.
Previous Post Next Post