ലഹരി മാഫിയയെ തുരത്താൻ സംസ്ഥാന സര്‍ക്കാര്‍; ജൂണ്‍ ഒന്ന് മുതല്‍ ഓപ്പറേഷൻ തൂഫാൻ.

സംസ്ഥാനത്ത് മയക്ക് മരുന്ന് വിപണനം ശക്തമാവുന്നത് തടയാൻ ഓപ്പറേഷൻ തുഫാൻ എന്ന പേരില്‍ പുതിയ പദ്ധതി.ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്.

മയക്കുമരുന്നിനെതിരെ ശക്തമായ പരിശോധന നടത്തും. മയക്കുമരുന്ന് ഉറവിടം കണ്ടെത്താൻ നടത്തും. സ്കൂളുകള്‍ തുറക്കുന്നതിന് മുമ്പ് നടപടി തുടങ്ങും.

കേരളത്തിന് പുറത്തുനിന്നും ലഹരിവസ്തുക്കള്‍ വരുന്നുണ്ട്. ഇത് തടയാൻ ഇതര സംസ്ഥാന പൊലീസുമായി സംസാരിക്കും. സംസ്ഥാന പൊലീസ് മേധാവി മറ്റു സംസ്ഥാനങ്ങളിലെ ഡിജിപി മാരുമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിയമത്തെ വെല്ലുവിളിക്കുന്ന ആളുകളെ വെറുതെ വിടില്ല. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ പ്രവർത്തിക്കുന്നവർക്കെതിരെ ശക്തമായി നടപടി. ജനമൈത്രി പൊലീസ് ശക്തിപ്പെടുത്തും.

സ്റ്റുഡൻസ് പൊലീസിന് കൂടുതല്‍ പ്രാധാന്യം നല്‍കും. ട്രാഫിക് അപകടങ്ങള്‍ കുറയ്ക്കാൻ പുതിയ സംവിധാനങ്ങള്‍ കൊണ്ടുവരും. പൊലീസ് ട്രെയിനിങ് സിലബസ് പരിഷ്കരിക്കും.

മാറുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ പരിശീലനം നല്‍കും. സൈബർ കുറ്റകൃത്യം ഗൗരവത്തോടെ കാണുന്നു. സാങ്കേതികമായ പരിമിതികള്‍ ഉണ്ട്. സൈബർ ക്രൈം നേരിടുന്നതിന് പ്രത്യേക സൗകര്യങ്ങള്‍ കൊണ്ട് വരും. ഓപ്പറേഷൻ കുബേരയില്‍ ആലോചിച്ച്‌ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു
Previous Post Next Post