ആലപ്പുഴ ബൈപ്പാസില്‍ കുതിരപ്പന്തി ഭാഗത്തുണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം.മുഹമ്മ സ്വദേശി മുഹമ്മദ് ഷാഫി ആണ് മരിച്ചത്.
കാറും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. ഇടിയുടെ കടുത്ത ആഘാതത്തില്‍ മുഹമ്മദ് ഷാഫി ബൈപ്പാസ് മേല്‍പ്പാലത്തില്‍ നിന്നും താഴേക്ക് തെറിച്ചുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഒരു വർഷം മുൻപ് മുഹമ്മദ് ഷാഫിയുടെ സഹോദരൻ സമീറും ബംഗളൂരുവില്‍ വെച്ചുണ്ടായ ഒരു വാഹനാപകടത്തില്‍ മരണപ്പെട്ടിരുന്നു.