ജനവിധി അറിയാൻ മണിക്കൂറുകള്‍ മാത്രം, വോട്ടെണ്ണല്‍ നാളെ

കേരളത്തിന്റെ ജനവിധി നാളെ അറിയാനിരിക്കെ ആത്മവിശ്വാസത്തോടെ മുന്നണികള്‍. മന്ത്രിസഭായോഗത്തില്‍ എല്ലാവർക്കും വിജയാശംസ നേർന്ന മുഖ്യമന്ത്രി തുടർഭരണത്തിന്റെ പ്രതീക്ഷയിലാണ്.

85ന് മുകളില്‍ സീറ്റുമായി അധികാരത്തിലെത്തുമെന്ന്‌ഉറപ്പിക്കുകയാണ് യുഡിഎഫ്. കണക്ക് കൂട്ടിയതിനപ്പുറം സീറ്റെന്ന എക്സിറ്റ് പോളുകള്‍ ബിജെപി ക്യാമ്പിന് ആവേശം നല്‍കുന്നു.

കേരളം ഇനി ആര് ഭരിക്കും. എണ്ണിയെണ്ണി കൂട്ടിവെച്ച കണക്കുകള്‍ പിന്നിട്ട് എക്സാറ്റ് ഫലത്തിന് ഒരു ദിവസത്തിൻറെ അകലം മാത്രം. കാബിനറ്റ് യോഗത്തിൻറെ അവസാനം സഹപ്രവർത്തകർക്ക് വിജയാംസ നേർന്ന് പിണറായി വിജയൻ. പോളിംഗ് തീർന്നത് മുതല്‍ ഇടത് പാളയത്തില്‍ ഉറച്ച ആത്മവിശ്വാസം പ്രകടിപ്പിച്ചത് മുഖ്യമന്ത്രി. ഒറ്റ എക്സിറ്റ് പോളും ഭരണത്തുടർച്ച പ്രവചിച്ചില്ലെങ്കിലും പിണറായിയുടെ കണക്ക് വേറെ. 80 ല്‍ താഴെ 72നും 75നും ഇടക്ക് വരെ സീറ്റിലെങ്കിലും ഭരണത്തുടർച്ച.

അതാണിപ്പോള്‍ ഇടത് കേന്ദ്രങ്ങളിലെ ലാസ്റ്റ് പ്രതീക്ഷ. എന്നാല്‍ വോട്ട് പെട്ടിയിലായത് മുതല്‍ അധികാരം ഉറപ്പിച്ചിരുന്നു യുഡിഎഫ്. എക്സിറ്റ് പോളുകള്‍ എല്ലാം പ്രവചിച്ച ഭരണമാറ്റം പ്രതിപക്ഷനിരയെ ആവേശം കൊള്ളിക്കുന്നു. മുമ്പ് 100 സീറ്റ് വരെ പറഞ്ഞ പ്രതിപക്ഷനേതാവ് മുന്നണി നേതാക്കളോട് പങ്ക് വെക്കുന്നത് 85 നും 90 നും ഇടക്ക് സീറ്റ്. തരംഗമെങ്കില്‍ 90 കടന്ന് നോർത്ത് ബ്ലോക്കിലേക്ക് ത്രിവർണ്ണപതാക.രണ്ട് സീറ്റ് ഉറപ്പിച്ച ബിജെപിക്ക് ഓണം ബമ്പറാണ് എക്സിറ്റ് പോളുകള്‍ നല്‍കുന്നത്.

7 ഉം 11 ഉം കടന്ന് 14 വരെ സീറ്റുകള്‍. എവിടെയാണെന്നൊന്നും കൃത്യമായി പറയാനാകില്ലെന്ന് പറയുന്ന പാർട്ടിനേതാക്കള്‍ ഉഷാറില്‍.നേമം, കഴക്കൂട്ടത്തിന് അപ്പുറം തൃശൂർ, നാട്ടിക, കാട്ടാക്കട അടക്കം പലയിടത്തും അട്ടിമറി പ്രതീക്ഷിക്കുന്ന താമരക്കൂട്ടം. പ്രവചനങ്ങള്‍ തെറ്റിച്ച്‌ ആരെങ്കിലം കൊടുങ്കാറ്റ് പോലെ അധികാരത്തിലേക്കെത്തുമോ , അതോ ഭരണകക്ഷിക്ക് നേരിയ ഭൂരിപക്ഷമോ, അതൊന്നുമല്ലെങ്കില്‍ തൂക്ക് സഭയോ.ടെൻഷൻറ പരകോടിയില്‍ രാഷ്ട്രീയ കേരളം.
Previous Post Next Post