ഒരിഞ്ചും പിന്നോട്ടില്ല...! 'മുഖ്യമന്ത്രി'ക്കായി മൂന്ന് ചേരിയും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു

കോണ്‍ഗ്രസിലെ മുഖ്യമന്ത്രിപ്പോരില്‍ ഒരിഞ്ചും പിന്നോട്ടില്ലാതെ മൂന്ന് ചേരിയും. പരസ്യ പ്രകടനങ്ങള്‍ വിഡി സതീശനെതിരെ ആയുധമാക്കാൻ ഒരുങ്ങുകയാണ് കെസി പക്ഷം ശ്രമം നടത്തുന്നുണ്ട്.

ഇത് തിരിച്ചറിഞ്ഞാണ് ഇന്നലെ പരസ്യ പ്രതിഷേധങ്ങള്‍ പാടില്ലെന്ന ഫേസ്‌ബുക്ക് പ്രതികരണം സതീശൻ നടത്തിയത്. കെപിസിസി നേതൃത്വത്തിന്റെ വിലക്ക് തള്ളി സംസ്‌ഥാന വ്യാപകമായി സതീശൻ അനുകൂല പ്രകടനം തുടരുകയാണ്.

കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലുറച്ച്‌ നില്‍ക്കുകയാണ് കെസി വേണുഗോപാല്‍. ഈ നിലപാട് കെസി നേതൃത്വത്തെ അറിയിച്ചു. പ്രതിഷേധമെന്ന പേരില്‍ കേരളത്തില്‍ നടക്കുന്നത് ആസൂത്രിത നീക്കമാണെന്നും കെസി ഉന്നത നേതൃത്വത്തോട് പറഞ്ഞതായാണ് വിവരം. കെസിയുടെ ഇടപെടലിലാണ് ഖർഗെ ഇടപെട്ട് ദീപ ദാസ്മുൻഷിയോട് റിപ്പോർട്ട് തേടിയത്. എതിർചേരികള്‍ തന്നെ അപമാനിക്കാൻ ശ്രമിക്കുന്നുവെന്നും കെസി ആക്ഷേപിക്കുന്നുണ്ട്. അതേസമയം, പരസ്യപ്രതിഷേധങ്ങള്‍ പാടില്ലെന്ന് കെപിസിസി വീണ്ടും സർക്കുലർ ഇറക്കിയത് ഈ പശ്ചാത്തലത്തിലാണെന്നും വിവരമുണ്ട്.

അതേസമയം, കൂട്ട ഫ്ലെക്സ് ഉയർത്തി തിരിച്ചടിക്ക് ഒരുങ്ങുകയാണ് വിഡി പക്ഷം. നേതൃത്വത്തെ തള്ളി പാർട്ടി ഭാരവാഹികള്‍ വരെ പ്രകടനത്തിന് ഇറങ്ങിയത് ആസൂത്രിതമെന്നാണ് കെസി പക്ഷത്തിന്റെ ആക്ഷേപം. എന്നാല്‍ ഒരാഹ്വാനവും നടത്തിയില്ലെന്ന് വിഡി പക്ഷം പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സതീശന്റെ എഫ്ബി പോസ്റ്റും ഉയർത്തി പ്രതിരോധിക്കുന്നുണ്ട്. ഫ്ലെക്സ് യുദ്ധം തടയാൻ കെസി ഇടപെട്ടില്ലെന്നും വിഡി പക്ഷം പറയുന്നു. അതേസമയം, ഇന്ന് പ്രഖ്യാപനം ഉണ്ടാവുമെന്ന ആത്മ വിശ്വാസത്തിലാണ് കെസി പക്ഷം തുടരുന്നത്. എംഎല്‍എമാരുടെ വൻ പിന്തുണയില്‍ പ്രതീക്ഷയർപ്പിച്ചാണ് കെസി പക്ഷത്തിന്റെ മുന്നോട്ട് പോക്ക്. ഇനി ചർച്ചകള്‍ സാങ്കേതികം മാത്രമെന്നും കെസി പക്ഷം വാദിക്കുന്നുണ്ട്.
Previous Post Next Post