പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള കോണ്‍ഗ്രസ് ഹൈക്കമാൻഡിന്റെ നീക്കങ്ങള്‍ അന്തിമഘട്ടത്തിലേക്ക്. നാളെ കേരള മുഖ്യമന്ത്രിയുടെ പേര് നാളെ അറിയാം.
കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയില്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ നിർണ്ണായകമായ കൂടിക്കാഴ്ച അവസാനിച്ചു. എഐസിസി സംഘടനാ ചുമതലയുള്ള കെ.സി വേണുഗോപാലിനെ പ്രത്യേകമായി ചർച്ചയിലേക്ക് വിളിപ്പിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചർച്ചയായിട്ടുണ്ട്.
മുഖ്യമന്ത്രി സ്ഥാനത്തിനായി വി.ഡി സതീശനും കെ.സി വേണുഗോപാലും രമേശ് ചെന്നിത്തലയും ശക്തമായി രംഗത്തുള്ള സാഹചര്യത്തില്‍, കെ.സിയെ വിളിപ്പിച്ചത് അദ്ദേഹത്തെ അനുനയിപ്പിക്കാനാണോ എന്ന സംശയം ശക്തമാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ 102 സീറ്റുകളുടെ വൻവിജയം നേടിയിട്ടും മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ പത്ത് ദിവസം വൈകിയത് മുന്നണിക്കുള്ളിലും വലിയ അതൃപ്തി ഉണ്ടാക്കിയിരുന്നു.
ഖർഗെയുടെ വസതിയിലെ ചർച്ചകള്‍ അവസാനിച്ചാലുടൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും എന്നായിരുന്നു എല്ലാവരും കരുതിയത്. പക്ഷേ ചർച്ചകൾ പൂർത്തിയായി, എന്നാൽ പ്രഖ്യാപനം നാളെ മാത്രമേ ഉള്ളുവെന്ന് ജയറാം രമേശ് പറഞ്ഞു. വി.ഡി സതീശന്റെ പേരിന് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വലിയ പിന്തുണ ലഭിക്കുമ്പോള്‍, ഹൈക്കമാൻഡിന്റെ മനസ്സ് ആർക്കൊപ്പമാണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം.