കാട്ടാന ആക്രമണത്തില്‍ മരിച്ച ജെസിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് സൗത്ത് വയനാട് ഡിഎഫ്‌ഒ ആഷിഖ് അലി.
അഞ്ച് ലക്ഷം രൂപ അടിയന്തര ധനസഹായമായി ഇന്ന് തന്നെ കൈമാറും. കുടുംബത്തിലെ ആശ്രിതരില്‍ ഒരാള്‍ക്ക് താത്ക്കാലിക ജോലിയും നല്‍കും. ആനയെ തുരത്തുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കും. ഫെന്‍സിങ് ഉള്‍പ്പെടെയുള്ള സാധ്യമാക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്നും ഈ മാസം 30ന് വനം വകുപ്പ് മന്ത്രി, കൃഷിവകുപ്പ് മന്ത്രി ഉള്‍പ്പെടെയുള്ളവരുമായി ഉന്നതലയോഗം വയനാട്ടില്‍ ചേരുമെന്നും സൗത്ത് വയനാട് ഡിഎഫ്‌ഓ ആഷിഖ് അലി വ്യക്തമാക്കി.